കാനഡയിലെ ഹൗസിംഗ് സ്റ്റാര്‍ട്ട്‌സുകളുടെ വാര്‍ഷിക ഗതി തുടങ്ങിയെന്ന് സിഎംഎച്ച്‌സി; ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേയ് മാസത്തില്‍ 20.4 ശതമാനം ഇടിവ്; ഏപ്രിലില്‍ 166,477 ഹൗസിംഗ് സ്്റ്റാര്‍ട്‌സുകളുളളത് മേയില്‍ 132,576 ആയി കുറഞ്ഞു

കാനഡയിലെ ഹൗസിംഗ് സ്റ്റാര്‍ട്ട്‌സുകളുടെ വാര്‍ഷിക ഗതി തുടങ്ങിയെന്ന് സിഎംഎച്ച്‌സി;  ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേയ് മാസത്തില്‍  20.4 ശതമാനം ഇടിവ്;  ഏപ്രിലില്‍  166,477 ഹൗസിംഗ് സ്്റ്റാര്‍ട്‌സുകളുളളത് മേയില്‍ 132,576 ആയി കുറഞ്ഞു
കാനഡയിലെ ഹൗസിംഗ് സ്റ്റാര്‍ട്ട്‌സുകളുടെ വാര്‍ഷിക ഗതി തുടങ്ങിയെന്നും ഇത് പ്രകാരം ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേയ് മാസത്തില്‍ സ്റ്റാര്‍ട്ട്‌സുകളില്‍ 20.4 ശതമാനം ഇടിവുണ്ടായെന്നാണ് കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പറേഷന്‍ (സിഎംഎച്ച്‌സി) വെളിപ്പെടുത്തുന്നത്. പുതിയ റെസിഡന്‍ഷ്യല്‍ ഹൗസിംഗ് പ്രൊജക്ടുകള്‍ എത്രമാത്രം തുടങ്ങിയെന്നതിനെ സൂചിപ്പിക്കുന്ന പദമാണ് ഹൗസിംഗ് സ്റ്റാര്‍ട്‌സ് എന്നത്.ക്യൂബെക്കില്‍ മാസാന്ത സ്റ്റാര്‍ട്ട്‌സ് ആന്‍ഡ് കോംപ്ലീഷന്‍ സര്‍വേ ഏപ്രിലില്‍ നടത്തിയിട്ടില്ലാത്തതിനാല്‍ ഇത് സംബന്ധിച്ച കണക്കുകളില്‍ നിന്നും സിഎംഎച്ച്‌സി ക്യൂബെക്കിനെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

മാര്‍ച്ചില്‍ കൊറോണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇവിടെ ഇത് സംബന്ധിച്ച സര്‍വേ നടത്താന്‍ സാധിക്കാതെ പോയതിനെ തുടര്‍ന്നാണിത്. ഏപ്രിലില്‍ 166,477 ഹൗസിംഗ് സ്്റ്റാര്‍ട്‌സുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ മേയില്‍ അത് 132,576 ആയാണ് ഇടിഞ്ഞിരിക്കുന്നത്. മാര്‍ച്ചില്‍ കൊറോണയുമായി ബന്ധപ്പെട്ട കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ക്യൂബെക്കില്‍ കണ്‍സ്ട്രക്ഷന്‍ നിര്‍ത്തി വയ്ക്കപ്പെട്ടിരുന്നു.

ക്യൂബെക്ക് ഒഴിച്ചുള്ള രാജ്യത്തിന്റെ മറ്റിടങ്ങളില്‍ മേയിലെ റൂറല്‍ സ്റ്റാര്‍ട്‌സുകള്‍ സീസണലി അഡ്ജസ്റ്റഡ് ആന്വല്‍ റേറ്റായ 7772 യൂണിറ്റുകളിലെത്തിയിരുന്നു. ഹൗസിംഗ് സ്റ്റാര്‍ട്‌സുകളുടെ മാസാന്ത സീസണലി അഡ്ജസ്റ്റഡ് വാര്‍ഷിക നിരക്കുകളുടെ ആറ് മാസത്തെ മൂവിംഗ് ശരാശരി മേയില്‍ 151,072 ആണ്. ഏപ്രിലിലെ 155,600 യൂണിറ്റുകളില്‍ നിന്നുള്ള താഴ്ചയാണിത്. കൊറോണ പ്രതിസന്ധിയാലും ലോക്ക് ഡൗണ്‍ കാരണം രാജ്യത്തെ ഹൗസിംഗ് മാര്‍ക്കറ്റില്‍ പൊതുവെ പതിവിലുമധികം മാന്ദ്യം നിലനില്‍ക്കെയാണ് സിഎംഎച്ച്എസി പുതിയ കണക്കുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Other News in this category



4malayalees Recommends