കോവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടാണെങ്കില്‍ വിദേശത്ത് നിന്ന് പുതുതായി വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന് അമേരിക്ക; പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമതി നിഷേധിച്ചത് വന്‍തിരിച്ചടി

കോവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടാണെങ്കില്‍ വിദേശത്ത് നിന്ന് പുതുതായി വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന് അമേരിക്കന്‍ ഭരണകൂടം. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുള്ള വിദേശ വിദ്യാര്‍ഥികള്‍ രാജ്യംവിടണമെന്ന വിവാദമായ മുന്‍ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമതി യുഎസ് നിഷേധിച്ചത്.

കുടിയേറ്റത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം കോവിഡ് സാഹചര്യത്തില്‍ വിദേശ പൗരന്‍മാര്‍ക്കുള്ള വിവിധ വിസകള്‍ നേരത്തെ താത്കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലും വിദേശ വിദ്യാര്‍ഥികള്‍ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തുന്നത്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വെള്ളിയാഴ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Other News in this category

4malayalees Recommends