യുഎസില്‍ ഇന്നലെ കൊറോണ മരണത്തില്‍ പെരുപ്പമുണ്ടായി 1333 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം കുതിച്ച് ചാടി 94,558ലെത്തി; മൊത്തം കൊറോണ മരണം 148,666 ആയും മൊത്തം രോഗികളുടെ എണ്ണം 4,264,689 ആയും വര്‍ധിച്ചു

യുഎസില്‍ ഇന്നലെ കൊറോണ മരണത്തില്‍ പെരുപ്പമുണ്ടായി 1333 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം കുതിച്ച് ചാടി 94,558ലെത്തി; മൊത്തം കൊറോണ മരണം 148,666 ആയും മൊത്തം രോഗികളുടെ എണ്ണം 4,264,689 ആയും വര്‍ധിച്ചു

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ പെരുപ്പമുണ്ടായി 1333 ലെത്തി.വ്യാഴാഴ്ചത്തെ മരണമായ 1141 ആയും ബുദനാഴ്ചത്തെ പ്രതിദിന മരണമായ 916 ആയും താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന മരണത്തില്‍ ഇന്നലെ പെരുപ്പമാണുള്ളത്.എന്നാല്‍ ചൊവ്വാഴ്ചത്തെ പ്രതിദിന മരണമായ 1441 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണത്തില്‍ കുറവാണുള്ളത്. തിങ്കളാഴ്ചത്തെ മരണമായ 393 ആയും ഞായറാഴ്ചത്തെ മരണമായ 549 ആയും ശനിയാഴ്ചത്തെ കോവിഡ് മരണമായ 829 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണത്തില്‍ പെരുപ്പമാണുള്ളത്.കഴിഞ്ഞ വെള്ളിയാഴ്ചത്തെ പ്രതിദിന കൊറോണ മരണമായ 946 ഉം ആയി താരതമ്യപ്പെടുത്തുമ്പോഴും വ്യാഴാഴ്ചത്തെ കൊറോണ മരണമായ 640 മായി താരതമ്യപ്പെടുത്തുമ്പോള്‍ പെരുപ്പവുമാണുള്ളത്.


24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ കുതിച്ച് ചാട്ടമുണ്ടായി 94,558ലെത്തി.തൊട്ട് തലേദിവസത്തെ പുതിയ രോഗികളുടെ എണ്ണമായ 68,823ആയും ബുധനാഴ്ച തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണമായ 52,155 ആയും ചൊവ്വാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 87,597 ആയും തിങ്കളാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 42,247 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണത്തില്‍ പെരുപ്പമാണുള്ളത്.

യുഎസിലെ മൊത്തം കൊറോണ മരണം 148,666 ആയും മൊത്തം രോഗികളുടെ എണ്ണം 4,264,689 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 2,029,207 ആയിത്തീര്‍ന്നിട്ടുണ്ട്.ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,445 മരണങ്ങളും 428,303 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.

ന്യൂജഴ്‌സിയില്‍ 15,639മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 181,366 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 111,827 പേര്‍ രോഗികളായപ്പോള്‍ 8,330പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 7,394 ഉം രോഗികളുടെ എണ്ണം 155,931 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 100,378 ഉം മരണം 6,963 ഉം ആണ്.മിച്ചിഗനില്‍ 6,321 പേര്‍ മരിക്കുകയും 77,198 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്നാണ് പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends