അമേരിക്കയില്‍ മരണം ഒന്നര ലക്ഷം കടന്നു; പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിലുള്ളത്.

അമേരിക്കയില്‍ മരണം ഒന്നര ലക്ഷം കടന്നു; പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിലുള്ളത്.

ലോകമെമ്പാടും കൊവിഡ് കേസുകള്‍ മരണങ്ങളും ഉയരുന്നത് തുടരുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെയെണ്ണം 16,640,000 കടന്നിരിക്കുകയാണ്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത്. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നിട്ടുമുണ്ട്. പ്രതിദിനം അമ്പതിനായിരത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം അതിവേഗമാണ് ഉയരുന്നത്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിലുള്ളത്.



ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 23,000 ത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 600ല്‍ അധികം പേര്‍ക്ക് ഇതേ സമയപരിധിയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 23,284 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2,442,375 ആയി ഉയര്‍ന്നിരിക്കുകയാണ്. 614 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 87,618 ആയിട്ടുമുണ്ട്. നിലവില്‍ 688,134 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്.

Other News in this category



4malayalees Recommends