സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സിനെ കുത്തി വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിക്കൊന്നു; മരിച്ചത് കോട്ടയം സ്വദേശി മെറിന് ജോയി; കൊലയ്ക്ക് ശേഷം ഇയാള്‍ സ്വയം കുത്തിമുറിവേല്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഫിലിപ്പ് മാത്യു അറസ്റ്റില്‍
സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സ് കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിന് ജോയിയാണ് മരിച്ചത്. ഇവര്‍ സൗത്ത് ഫ്ളോറിഡയിലെ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സാണ്.രാവിലെ ഏഴര മണിക്ക് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പാര്‍ക്കിംഗ് ലോട്ടില്‍ വെച്ചാണ് മെറിന് കുത്തേറ്റത്. കുത്തി വീഴ്ത്തിയ ശേഷം യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുകയും ചെയ്തു.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം .. മെറിനെ ഉടന്‍ തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്ന് കാറോടിച്ച് പോയ ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍വച്ച് ഇരുവരും വഴക്കിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെ ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങി. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിപ്പിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.