യുഎസിലേക്ക് അനധികൃതമായി മനുഷ്യരോമം കടത്തുന്ന മാഫിയാ പ്രവര്‍ത്തനങ്ങളേറുന്നു; ജൂണില്‍ 13 ടണ്‍ മനുഷ്യ തലമുടി അധികൃതര്‍ പിടിച്ചെടുത്തു; മില്യണ്‍ കണക്കിന് ഡോളറിന്റെ നിയമവിരുദ്ധ മുടിക്കടത്ത് നടക്കുന്നത് മുഖ്യമായും ചൈനയില്‍ നിന്ന്

യുഎസിലേക്ക് അനധികൃതമായി മനുഷ്യരോമം കടത്തുന്ന മാഫിയാ പ്രവര്‍ത്തനങ്ങളേറുന്നു; ജൂണില്‍ 13 ടണ്‍ മനുഷ്യ തലമുടി അധികൃതര്‍ പിടിച്ചെടുത്തു; മില്യണ്‍ കണക്കിന് ഡോളറിന്റെ നിയമവിരുദ്ധ മുടിക്കടത്ത് നടക്കുന്നത് മുഖ്യമായും ചൈനയില്‍ നിന്ന്
യുഎസിലേക്ക് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 13 ടണ്‍ മനുഷ്യ തലമുടി അധികൃതര്‍ പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ട്. ' ബ്ലാക്ക് ഗോള്‍ഡ്' എന്നറിയപ്പെടുന്ന മനുഷ്യത്തലമുടിയുമായി ബന്ധപ്പെട്ട വന്‍ ആഗോള മാഫിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പ്രാവശ്യം കൂടി സൂചനയേകുന്ന സംഭവമാണിത്. മില്യണ്‍ കണക്കിന് ഡോളറിന്റെ മൂല്യമുള്ള മനുഷ്യത്തലമുടി വിനിമയമാണ് ഇത്തരത്തില്‍ നടന്ന് വരു ന്നത്.ഇക്കഴിഞ്ഞ ജൂണിലാണ് ലോപ് കൗണ്ടി മെയ്ക്‌സിന്‍ ഹെയര്‍ പ്രൊഡക്ട്‌സില്‍ നിന്നും എട്ട് ലക്ഷം ഡോളര്‍ വിലയുള്ള മുടി പിടിച്ചെടുത്തിരിക്കുന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ക്രിമിനല്‍ അന്വേഷണം നടത്തി വരുന്നുണ്ട്. അതിന് മുമ്പ് മേയ് മാസത്തില്‍ ഹീട്ടിയന്‍ ഹവോലിന്‍ ഹെയര്‍ ആക്‌സസറീസില്‍ നിന്നും യുഎസിലേക്കുള്ള മുടി ഇറക്കുമതി യുഎസ് അധികൃതര്‍ തഞ്ഞിരുന്നു.ചൈന കേന്ദ്രീകരിച്ചുള്ള ചില കമ്പനികളാണ് യുഎസിലേക്ക് ഇത്തരത്തില്‍ അനധികൃതമായി മുടി കടത്തുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന തെന്നും വെളിപ്പെട്ടിട്ടുണ്ട്.

ചൈനയിലെ സതേണ്‍ സിന്‍ജിയാന്‍ഗിലെ ലോപ് കൗണ്ടി ഹെയര്‍ പ്രൊഡക്ട് ഇന്റസ്ട്രിയല്‍ പാര്‍ക്കില്‍ നിന്നും യുഎസിലേക്കുള്ള മുടി ഇറക്കുമതി തടഞ്ഞ് കൊണ്ട് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സെപ്‌ററംബറില്‍ ഒരു വിത്ത്‌ഹോള്‍ഡ് റീലിസ് ഓര്‍ഡര്‍ (ഡബ്ല്യൂആര്‍ഒ) പുറപ്പെടുവിച്ചിരുന്നു. സൗത്ത് സിന്‍ജിയാന്‍ഗില്‍ രജിസ്ട്രര്‍ ചെയ്തിരുന്ന രണ്ട് കമ്പനികള്‍ക്ക് മേല്‍ ഇതിന് മുമ്പും ഇതേ പ്രശ്‌നത്തിന് ഡബ്ല്യൂആര്‍ ഒ പുറപ്പെടുവിച്ചിരുന്നു. മുകളില്‍ പ്രതിപാദിച്ച സംഭവങ്ങളില്‍ ലോപ് കൗണ്ടി മെയ്ക്‌സിന്‍ ഹെയര്‍ പ്രൊഡക്ട്‌സിനെതിരെയും ഹീട്ടിയന്‍ ഹവോലിന്‍ ഹെയര്‍ ആക്‌സസറീസിനെതിരെയുമായിരുന്നു ഡബ്ല്യൂആര്‍ഒ) പുറപ്പെടുവിച്ചിരുന്നത്.

Other News in this category



4malayalees Recommends