ഒന്റാറിയോവില്‍ ശനിയാഴ്ച 1015 പുതിയ കോവിഡ് കേസുകള്‍ ;രോഗം പൊട്ടിപ്പുറപ്പെട്ടതിന് ഒരാഴ്ചക്കിടെ പ്രതിദിന കേസുകള്‍ 1000 കവിഞ്ഞത് രണ്ടാം തവണ;ഭൂരിഭാഗം കേസുകളും നാല് ഹോട്ട്‌സ്‌പോട്ടുകളില്‍; 24 മണിക്കൂറിനിടെ പുതിയ ഒമ്പത് കോവിഡ് മരണങ്ങള്‍

ഒന്റാറിയോവില്‍ ശനിയാഴ്ച 1015 പുതിയ കോവിഡ് കേസുകള്‍ ;രോഗം പൊട്ടിപ്പുറപ്പെട്ടതിന് ഒരാഴ്ചക്കിടെ പ്രതിദിന കേസുകള്‍ 1000 കവിഞ്ഞത് രണ്ടാം തവണ;ഭൂരിഭാഗം കേസുകളും നാല് ഹോട്ട്‌സ്‌പോട്ടുകളില്‍; 24 മണിക്കൂറിനിടെ പുതിയ ഒമ്പത് കോവിഡ് മരണങ്ങള്‍

ഒന്റാറിയോവില്‍ ശനിയാഴ്ച 1015 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയെ ന്ന് റിപ്പോര്‍ട്ട്. ജനുവരി അവ സാ നം ഇവിടെ രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് ഒരാഴ്ചക്കിടെ പ്രതിദിന കേസുകള്‍ 1000 കവിഞ്ഞിരിക്കുന്നത്. പ്രവിശ്യയിലെ നാല് ഹോട്ട് സ്‌പോട്ടുകളില്‍ നിന്നാണ് പുതിയ കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ഒന്റാറിയോ ഹെല്‍ത്ത് മിനിസ്ട്രി പറയുന്നത്. ഇത് പ്രകാരം ടൊറന്റോയില്‍ 35 കേസുകളും പീല്‍ റീജിയണില്‍ 282 കേസുകളും ഒട്ടാവയില്‍ 94 കേസുകളും യോര്‍ക്ക് റീജി യണില്‍ 88 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഇതിന് പുറമെ മറ്റ് നിരവധി റീജിയണുകളില്‍ പുതിയ കോവിഡ് കേസുകള്‍ രണ്ടക്കമായി രേഖപ്പെടുത്തിയിരിക്കുന്നു. ഹാമില്‍ട്ടണില്‍ 41 കേസുകളാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചക്ക് ശേഷം ഇവിടെ 27 പുതിയ കേസുകളാണുണ്ടായിരിക്കുന്നത്.ഹാള്‍ട്ടന്‍ റീജിയണില്‍ 31ഉം ഡര്‍ഹാം റീജിയണില്‍ 23ഉം നയാഗ്രയില്‍ 23 കേസുകളും വാട്ടര്‍ലൂ റീജിയണില്‍ 22 കേസുകളും സിംകോയ് മുസ്‌കോകയില്‍ 20 കേസുകളും വെല്ലിംഗ്ടണ്‍ -ഡഫെറിന്‍-ഗ്യൂല്‍ഫില്‍ 13 കേസുകളും വിന്‍ഡ്‌സര്‍-എസെക്‌സില്‍ പപത്ത് കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഒന്റാറിയോ നെറ്റ് വര്‍ക്ക് ഓ ഫ് കമ്മ്യൂണിറ്റി, കമേഴ്‌സ്യല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ ലാബുകള്‍ 41,920 കോവിഡ് 19 ടെസ്‌ററ് സാംപിളുകള്‍ ക ഴിഞ്ഞ അപ്‌ഡേറ്റിന് ശേഷം പ്രൊസസ് ചെയ്തുവെന്നാണ് ഹെല്‍ത്ത് മിനിസ്ട്രി പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചക്ക് ശേഷം ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പ്രൊസസ് ചെയ്തിരിക്കുകയാണ്. എന്നാല്‍ പ്രൊവിന്‍സിലെ ദൈനംദിന കപ്പാസിറ്റിയില്‍ കുറവാണിത്. ശനിയാഴ്ചത്തെ കണക്ക് കൂടി ചേര്‍ ക്കുമ്പോള്‍ പ്രൊവിന്‍സിലെ മൊത്തം കേസുകള്‍ 75,730 ആയിത്തീര്‍ ന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഒമ്പത് പുതിയ കോവിഡ് മരണങ്ങള്‍ കൂടി പ്രവിശ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

Other News in this category



4malayalees Recommends