ആല്‍ബര്‍ട്ടയില്‍ നിലവിലെ കോവിഡ് ബാധാഗതി തുടര്‍ന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ രോഗബാധയും മരണങ്ങളും മൂന്ന് മുതല്‍ അഞ്ചിരട്ടി വരെ പെരുകുമെന്ന് മുന്നറിയിപ്പ്; കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയില്ലെങ്കില്‍ ക്രിസ്മസിന് മുമ്പ് 4000 പ്രതിദിന രോഗികളുണ്ടാകും

ആല്‍ബര്‍ട്ടയില്‍  നിലവിലെ കോവിഡ് ബാധാഗതി തുടര്‍ന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ രോഗബാധയും മരണങ്ങളും മൂന്ന് മുതല്‍ അഞ്ചിരട്ടി വരെ പെരുകുമെന്ന് മുന്നറിയിപ്പ്; കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയില്ലെങ്കില്‍ ക്രിസ്മസിന് മുമ്പ് 4000 പ്രതിദിന രോഗികളുണ്ടാകും
കാനഡയിലെ ആല്‍ബര്‍ട്ടയില്‍ നിലവിലെ ഗതിയനുസരിച്ചാണ് വരും നാളുകളിലും കോവിഡ് ബാധ പെരുകുന്നതെങ്കില്‍ ആയിരക്കണക്കിന് പുതിയ കോവിഡ് രോഗികളും കോവിഡ് മരണങ്ങളുമേറുമെന്ന കടുത്ത മുന്നറിയിപ്പുമായി യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടയിലെ പ്രമുഖ ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്പര്‍ട്ടായ ഡോ. ലൈനോറ സാക്‌സിംഗര്‍ രംഗത്തെത്തി. അതായത് നിലവിലെ രോഗപ്പകര്‍ച്ച പിടിച്ച് കെട്ടാന്‍ കടുത്ത നടപടികളെടുത്തില്ലെങ്കില്‍ വരും മാസങ്ങളില്‍ നിലവിലെ സ്ഥിതിയേക്കാള്‍ മൂന്ന് മുതല്‍ അഞ്ചിരട്ടി വരെ രോഗം പെരുകി മരണങ്ങളേറുമെന്നാണ് ലൈനോറ മുന്നറിയിപ്പേകുന്നത്.

നിലവിലെ രോഗപ്പകര്‍ച്ച പരിഗണിച്ച് ആല്‍ബര്‍ട്ടയില്‍ 15 പേരില്‍ കൂടുതലുള്ള സാമൂഹിക ഒത്ത് ചേരലുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കോവിഡ് പകര്‍ച്ചയുടെ അപകടകരമായ ഗതി പരിഗണിച്ചാല്‍ ഈ നിയന്ത്രണങ്ങള്‍ കൊണ്ടൊന്നും മഹാമാരിയെ പിടിച്ച് കെട്ടാനാവില്ലെന്നും തല്‍ഫലമായി വരും മാസങ്ങളില്‍ കോവിഡ് രോഗികളും മരണങ്ങളും അഞ്ചിരട്ടിയോളം വര്‍ധിക്കുമെന്നും ലൈനോറ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.

നിലവിലെ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ആല്‍ബര്‍ട്ടയിലെ ചിലയിടങ്ങളില്‍ അനവധി പേര്‍ സംഗമിക്കുന്നുണ്ടെന്നും അതിനാല്‍ ഇത് സംബന്ധിച്ച നിയമം കൂടുതല്‍ കര്‍ക്കശമാക്കണമെന്നുമാണ് അവര്‍ നിര്‍ദേശിക്കുന്നത്. വെള്ളിയാഴ്ച ആല്‍ബര്‍ട്ടയില്‍ പുതിയ 622 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ദൈനംദിന രോഗികളുടെ എണ്ണത്തില്‍ ഇതിലൂടെ ആല്‍ബര്‍ട്ടയില്‍ പുതിയൊരു റെക്കോര്‍ഡാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ ഈ പ്രൊവിന്‍സില്‍ 5172 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്.

ഈ സ്ഥിതി തുടരുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കാതിരിക്കുകയും ചെയ്താല്‍ ക്രിസ്മസിന് മുമ്പ് ആല്‍ബര്‍ട്ടയില്‍ 4000ത്തോളം പ്രതിദിന രോഗികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഡെവലപ്‌മെന്റല്‍ ബയോളജിസ്റ്റും യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ ഫാക്കല്‍റ്റി ഓഫ് നഴ്‌സിംഗിലെ ജനറല്‍ അസോസിയേറ്റുമായ മാല്‍ഗോര്‍സാട ഗാസ്‌പെറോവിക്‌സ് മുന്നറിയിപ്പേകിയിരിക്കുന്നത്.


Other News in this category



4malayalees Recommends