കാനഡയിലേക്ക് കൂട് മാറാന്‍ ശ്രമിക്കുന്ന യുഎസ് പൗരന്‍മാരേറുന്നു; പലായനശ്രമത്തിന് പ്രധാന കാരണം ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ആശങ്ക; കാനഡയിലേക്ക് കുടിയേറുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളേറുന്നുവെന്ന് ഇമിഗ്രേഷന്‍ ലോയര്‍മാര്‍

കാനഡയിലേക്ക് കൂട് മാറാന്‍ ശ്രമിക്കുന്ന യുഎസ് പൗരന്‍മാരേറുന്നു; പലായനശ്രമത്തിന് പ്രധാന കാരണം ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ആശങ്ക;  കാനഡയിലേക്ക് കുടിയേറുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളേറുന്നുവെന്ന് ഇമിഗ്രേഷന്‍ ലോയര്‍മാര്‍

യുഎസ് തെരഞ്ഞെടുപ്പ് ഫലം പേടിച്ച് കാനഡയിലേക്ക് കൂട് മാറാന്‍ ശ്രമിക്കുന്ന യുഎസ് പൗരന്‍മാരേറുന്നുവെന്ന ആശങ്ക ശക്തമായി. ഇത്തരത്തില്‍ കാനഡയിലേക്ക് വരാനുള്ള അമേരിക്കക്കാരുടെ അന്വേഷണങ്ങളില്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ 25 ശതമാനം പെരുപ്പമുണ്ടായിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇലക്ഷനില്‍ ജയിച്ച് ട്രംപ് രണ്ടാം തവണയും പ്രസിഡന്റാകുമെന്ന ഭയം കാരണമാണ് നിരവധി അമേരിക്കന്‍ പൗരന്‍മാര്‍ സ്ഥിരമായി കാനഡയിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നതെന്നാണ് പ്രമുഖ ഇമിഗ്രേഷന്‍ ലോയര്‍മാര്‍ വെളിപ്പെടുത്തുന്നത്.


ഇത്തരത്തില്‍ കാനഡയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ 25 ശതമാനം പെരുപ്പമുണ്ടായിരിക്കുന്നുവെന്നാണ് ഹാലിഫാക്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ ലോയറായ ലീ കോഹെന്‍ വെളിപ്പെടുത്തുന്നത്. ട്രംപ് വീണ്ടും തെരഞ്ഞെുക്കപ്പെടുമെന്നും കുടിയേറ്റ വിരുദ്ധ വംശീയ നയങ്ങള്‍ അദ്ദേഹം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന ഭയമാണ് യുഎസ് പൗരന്‍മാര്‍ ഇത്തരത്തില്‍ കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് പ്രധാന കാരണമെന്നാണ് കോഹെന്‍ പറയുന്നത്.

ജോര്‍ജ് ഡബ്ല്യൂ ബുഷ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎസ് പ്രസിഡന്റായപ്പോള്‍ തനിക്ക് ഇത്തരത്തില്‍ അമേരിക്കക്കാരില്‍ നിന്നും കാനഡയിലേക്ക് കുടിയേറുന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനുള്ള ഫോണ്‍ കോളുകളേറെ ലഭിച്ചിരുന്നുവെന്നും കോഹെന്‍ ഓര്‍ക്കുന്നു. അഴിമതി വീരനായ ക്രിമിനലാണ് ട്രംപെന്നും അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ഭയം ഇത്തരക്കാരെ വല്ലാതെ അലട്ടുന്നുവെന്നാണ് ഇമിഗ്രേഷന്‍ ലോയര്‍മാര്‍ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends