കാനഡയില്‍ വിന്ററെത്തുന്നതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്ന് പ്രധാനമന്ത്രി; മിക്ക പ്രൊവിന്‍സുകളിലും കോവിഡ് പെരുകുന്നതിനാല്‍ പുതിയ നിയന്ത്രണങ്ങള്‍; കാനഡയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 2,55,809 കേസുകളും 10,436 മരണങ്ങളും

കാനഡയില്‍ വിന്ററെത്തുന്നതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്ന് പ്രധാനമന്ത്രി; മിക്ക പ്രൊവിന്‍സുകളിലും കോവിഡ് പെരുകുന്നതിനാല്‍ പുതിയ നിയന്ത്രണങ്ങള്‍;   കാനഡയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 2,55,809 കേസുകളും 10,436 മരണങ്ങളും
കാനഡയില്‍ വിന്റര്‍ സമാഗതമാകുന്നതിനാല്‍ കോവിഡ് പെരുകാന്‍ സാധ്യതയേറിയിരിക്കുന്നതിനാല്‍ രാജ്യത്തുള്ളവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്ന കടുത്ത മുന്നറിയിപ്പേകി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ രംഗത്തെത്തി.കാനഡയില്‍ പ്രതിദിനം കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ട്യൂഡ്യൂ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാനിട്ടോബയിലെയും സാസ്‌കറ്റ്ച്യൂവാനിലെയും പ്രൊവിന്‍ഷ്യല്‍ നേതാക്കള്‍ പുതിയ കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുമുണ്ട്.

നിലവിലെ കടുത്ത സാഹചര്യത്തില്‍ യാതൊരു വിധ പരിപാടികളും അതിഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തരുതെന്നാണ് ആല്‍ബര്‍ട്ടക്കാരോട് പ്രീമിയര്‍ ജാസന്‍ കെന്നി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഔപചാരികമായി പ്രൊവിന്‍സില്‍ നടപ്പിലാക്കുന്നതിന് അദ്ദേഹം തയ്യാറായിട്ടുമില്ല.വെള്ളിയാഴ്ച ആല്‍ബര്‍ട്ടയില്‍ പുതിയ 609 കേസുകളും വ്യാഴാഴ്ച 802 കേസുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കോവിഡ് ബാധിച്ച് പ്രൊവിന്‍സില്‍ 171 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ഇവരില്‍ 33 പേര്‍ ഐസിയുവിലുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ ഇവിടെ ഒമ്പത് പേരാണ് കോവിഡ് പിടിപെട്ട് മരിച്ചത്. ഇത്തരത്തില്‍ ആല്‍ബര്‍ട്ടയില്‍ രോഗം വഷളാകുമ്പോഴും ഇവിടെ ഏതെങ്കിലും പുതിയ പബ്ലിക്ക് ഹെല്‍ത്ത് നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ വെള്ളിയാഴ്ച കെന്നി തയ്യാറായിട്ടില്ല. വെള്ളിയാഴ്ച ബ്രിട്ടീഷ് കൊളംബിയയില്‍ 589 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.മാനിട്ടോബയില്‍ വെള്ളിയാഴ്ച 243 പുതിയ കേസുകളും അഞ്ച് മരണങ്ങളും രേഖപ്പെടുത്തി.രാജ്യത്ത് ഇതുവരെ 2,55,809 കേസുകളും 10,436 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.




Other News in this category



4malayalees Recommends