കാനഡയുടെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നു;ഒന്റാറിയോവില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇവിടെ പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡിട്ടു; ഇന്ന് മാത്രം 1328 കേസുകള്‍; ആര്‍ബര്‍ട്ടയില്‍ ഇന്നലെ 919 കേസുകള്‍

കാനഡയുടെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നു;ഒന്റാറിയോവില്‍  തുടര്‍ച്ചയായി രണ്ടാം ദിവസവും ഇവിടെ പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡിട്ടു; ഇന്ന് മാത്രം 1328 കേസുകള്‍; ആര്‍ബര്‍ട്ടയില്‍ ഇന്നലെ 919 കേസുകള്‍
കാനഡയുടെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകളും വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇന്ന് ഞായറാഴ്ച മാത്രം ഒന്റാറിയോവില്‍ പുതിയ 1328 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസവും ഇവിടെ പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുമുണ്ട്.ടൊറന്റോയില്‍ ഞായറാഴ്ച 434 പുതിയ കേസുകളും പീല്‍ റീജിയണില്‍ 385 കേസുകളും യോര്‍ക്ക് റീജിയണില്‍ 105 കേസുകളും ഒട്ടാവയില്‍ 71 കേസുകളുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒന്റാറിയോവില്‍ ശനിയാഴ്ച രേഖപ്പെടുത്തിയിരുന്ന 1132 കേസുകളില്‍ നിന്നാണ് ഇന്ന് വീണ്ടും കുതിച്ച് കയറ്റമുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച സൃഷ്ടിക്കപ്പെട്ട പ്രതിദിന റെക്കോര്‍ഡായ 1050 കേസുകളാണ് ശനിയാഴ്ചയും ഇന്നുമായി ഒന്റാറിയോവില്‍ മറി കടക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ കോവിഡ് ബാധയുടെ തോത് നിര്‍ണയിക്കുന്നതിനായി ഒന്റാറിയോവില്‍ പുതിയ കളര്‍ കോഡഡ് അസെസ്മെന്റ് സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. ഇത് പ്രകാരം പീല്‍ റീജിയണില്‍ മാത്രമാണ് റെഡ് സോണുള്ളത്. മറ്റ് ഹോട്ട് സ്പോട്ടുകളായ യോര്‍ക്ക് റീജിയണ്‍, ഒട്ടാവ എന്നിവിടങ്ങളെ ഓറഞ്ച് സോണിലാണ് പെടുത്തിയിരിക്കുന്നത്.

ആല്‍ബര്‍ട്ടയില്‍ ഇന്നലെ ശനിയാഴ്ച രേഖപ്പെടുത്തിയത് 919 പുതിയ കേസുകളാണ്. മാനിട്ടോബയില്‍ ഇന്ന് 22 പേരാണ് വിന്നിപെഗിലെ ലോംഗ് ടേം കെയര്‍ ഹോമുകളില്‍ കോവിഡ് പിടിപെട്ട് മരിച്ചത്.മാനിട്ടോബയില്‍ ശനിയാഴ്ച 271 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 567 പുതിയ കേസുകളാണ്. വെള്ളിയാഴ്ച ഇവിടെ സ്ഥിരീകരിച്ചിരുന്നത് 598 കേസുകളായിരുന്നു. ശനിയാഴ്ച സാസ്‌കറ്റ്ച്യൂവാനില്‍ രേഖപ്പെടുത്തിയത് 116 പുതിയ കേസുകളാണ്.





Other News in this category



4malayalees Recommends