കാനഡയില്‍ കോവിഡ് കേസുകളും മരണങ്ങളും പെരുകുന്നതിനാല്‍ റിമംബ്രന്‍സ് ഡേ ആഘോഷങ്ങളുടെ നിറം കെട്ടു;ആഘോഷങ്ങള്‍ വീടുകളിലൊതുക്കാന്‍ കടുത്ത നിര്‍ദേശം; ഒന്റാറിയോവിലും മാനിട്ടോബയിലും കോവിഡ് കേസുകളിലും മരണത്തിലും പുതിയ റെക്കോര്‍ഡുകള്‍

കാനഡയില്‍ കോവിഡ് കേസുകളും മരണങ്ങളും പെരുകുന്നതിനാല്‍ റിമംബ്രന്‍സ് ഡേ ആഘോഷങ്ങളുടെ നിറം കെട്ടു;ആഘോഷങ്ങള്‍ വീടുകളിലൊതുക്കാന്‍ കടുത്ത നിര്‍ദേശം;  ഒന്റാറിയോവിലും മാനിട്ടോബയിലും കോവിഡ് കേസുകളിലും മരണത്തിലും പുതിയ റെക്കോര്‍ഡുകള്‍

കാനഡയില്‍ കോവിഡ് കേസുകളും മരണങ്ങളും പെരുകി വരുന്നതിനാല്‍ നവംബര്‍ 11ന്റെ റിമംബ്രന്‍സ് ഡേ ആഘോഷങ്ങളുടെ നിറം കെട്ടു. ഒന്റാറിയോവില്‍ പ്രതിദിന കേസുകളുടെ എണ്ണത്തിലും മാനിട്ടോബയില്‍ മരണങ്ങളുടെ കാര്യത്തിലും ഇന്നലെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഒന്റാറിയോവില്‍ 1426 പുതിയ കേസുകളും 15ല്‍ അധികം മരണങ്ങളും മാനിട്ടോബയില്‍ 431 കേസുകളും ഒമ്പത് മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഈ അപകടകരമായ സാഹചര്യത്തില്‍ ഇന്നലത്തെ റിമംബ്രന്‍സ് ഡേ ആഘോഷങ്ങള്‍ വീടുകളിലൊതുക്കാന്‍ അധികൃതര്‍ കാനഡക്കാര്‍ക്ക് കടുത്ത നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ആഘോഷങ്ങള്‍ പേരിന് മാത്രമൊതുങ്ങിയത്.രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞും ത്യാഗം സഹിച്ചും തങ്ങളുടെ ജീവിതം ഉഴിഞ്ഞ വച്ച സൈനികര്‍ അടക്കമുള്ള ത്യാഗികളെ ഓര്‍മിപ്പിക്കുന്ന ദിവസമായിരുന്നു ഇന്നലെ. റിമംബ്രന്‍സ് ഡേ സെറിമണികളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ദി റോയല്‍ കനേഡിയന്‍ ലീജിയന്‍ ജനത്തോട് നിര്‍ദേശിച്ചിരുന്നു. ആഘോഷങ്ങള്‍ ടിവിയില്‍ മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.

ഒട്ടാവയിലെ നാഷണല്‍ വാര്‍ മെമ്മോറിയലില്‍ ഇന്നലെ പതിവ് ആരവങ്ങളും ജനക്കൂട്ടവുമുണ്ടായിരുന്നില്ല. റിമംബ്രന്‍സ് ഡേയുടെ 75ാം വാര്‍ഷികത്തിന്റെ നിറം കെട്ടതില്‍ പലരും വേദനയും അമര്‍ഷവും രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ അടക്കം വളരെ നിര്‍ണായകമായ ഒഫീഷ്യലുകള്‍ മാത്രമാണ് ചടങ്ങിനെത്തിയിരുന്നത്. ടൊറന്റോയിലെ ക്യൂന്‍സ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഒന്റാറിയോ പ്രീമിയറായ ഡൗഗ് ഫോര്‍ഡ് അടക്കം വളരെ ചെറിയ സംഘമാണ് പരിപാടിക്കെത്തിയിരുന്നത്.

Other News in this category



4malayalees Recommends