കാനഡ-ഇന്ത്യ ബന്ധം കര്‍ഷക സമരത്തിന്റെ പേരില്‍ വഷളാകുന്നു; ഇന്ത്യന്‍ കര്‍ഷക സമരത്തെ പിന്തുണച്ച ട്രൂഡോവിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ന്യൂ ദല്‍ഹി; അഭ്യന്തര കാര്യത്തിലുള്ള കടന്ന് കയറ്റം ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുമെന്ന് ഇന്ത്യ

കാനഡ-ഇന്ത്യ ബന്ധം കര്‍ഷക സമരത്തിന്റെ പേരില്‍ വഷളാകുന്നു;  ഇന്ത്യന്‍ കര്‍ഷക സമരത്തെ പിന്തുണച്ച ട്രൂഡോവിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധം അറിയിച്ച്  ന്യൂ ദല്‍ഹി; അഭ്യന്തര കാര്യത്തിലുള്ള കടന്ന് കയറ്റം ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുമെന്ന് ഇന്ത്യ
ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്. ട്രൂഡോവിന്റെ നിലപാടില്‍ ഇന്ത്യ ഔദ്യോഗികമായി പരാതി കനേഡിയന്‍ ഹൈക്കമ്മീഷണറുടെ മുന്നില്‍ ഔദ്യോഗികമായി രജിസ്ട്രര്‍ ചെയ്തിട്ടുമുണ്ട്.

കാനഡയുടെ ഇത്തരം നിലപാടുകള്‍ ഇന്ത്യ-കാനഡ ബന്ധങ്ങളില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ന്യൂ ദല്‍ഹി മുന്നറിയിപ്പേകിയിരിക്കുന്നത്. ഇന്ത്യയിലെ കാര്‍ഷിക പ്രക്ഷോഭത്തില്‍ ട്രൂഡോവും ചില കാബിനറ്റ് മിനിസ്റ്റര്‍മാരും എംപിമാരും ഇടപെട്ട് സംസാരിച്ചത് ഇന്ത്യയുടെ അഭ്യന്തര കാര്യത്തിലുള്ള കൈകടത്തലാണെന്നും അത് ഉഭയകക്ഷി ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുമെന്നുമാണ് ഇന്ത്യ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണീ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്.

സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ 551ാം ജന്മദിന വേളയില്‍ നടന്ന ഒരു ഓണ്‍ലൈന്‍ ഇവന്റില്‍ സംസാരിക്കവേയാണ് ട്രൂഡോ ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് വിവാദമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്താനുള്ള അവകാശത്തെ പിന്തുണക്കുന്നുവെന്നും ഇന്ത്യന്‍ കര്‍ഷകര്‍ സര്‍ക്കാരിനെതിരെ നടത്തുന്ന സമരത്തെ അനുകൂലിക്കുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിന്റെ അഭ്യന്തര കാര്യങ്ങളിലേക്കുള്ള കടന്ന കയറ്റമാണെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ വക്താവായ അനുരാഗ് ശ്രീവാസ്തവ ചൊവ്വാഴ്ച ആരോപിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends