കാനഡയിലെ എസെന്‍ഷ്യല്‍ വര്‍ക്കര്‍മാരെ കോവിഡ് ഭീഷണിയില്‍ നിന്നുള്ള സുരക്ഷ ഇരട്ടിയാക്കണമെന്ന് എക്‌സ്പര്‍ട്ടുകള്‍; വാക്‌സിന്‍ തുടക്കത്തില്‍ ഏവര്‍ക്കും ലഭിക്കാത്തതിനാല്‍ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കണം

കാനഡയിലെ എസെന്‍ഷ്യല്‍ വര്‍ക്കര്‍മാരെ   കോവിഡ് ഭീഷണിയില്‍ നിന്നുള്ള സുരക്ഷ ഇരട്ടിയാക്കണമെന്ന് എക്‌സ്പര്‍ട്ടുകള്‍; വാക്‌സിന്‍ തുടക്കത്തില്‍ ഏവര്‍ക്കും ലഭിക്കാത്തതിനാല്‍ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കണം
കാനഡയിലെ നിര്‍ണായകമായ ജോലികള്‍ ചെയ്യുന്നവരെ അഥവാ എസെന്‍ഷ്യല്‍ വര്‍ക്കര്‍മാരെ വരാനിരിക്കുന്ന മാസങ്ങളില്‍ കോവിഡ് ഭീഷണിയില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള സുരക്ഷ ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തി. നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പോലീസുകാര്‍ എന്നിവരെ പോലുള്ള എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് കോവിഡ് ബാധയുണ്ടാകുന്നതിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണെന്നും അതിനാല്‍ അവര്‍ക്ക് അതില്‍ നിന്നും സുരക്ഷയേകുന്നതിനുള്ള നടപടിക്രമങ്ങളും മുന്‍കരുതലുകളും ഇരട്ടിയാക്കണമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

കാനഡക്കാര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ വിതരണം എത്രയും വേഗം നടത്താന്‍ രാജ്യം അങ്ങേയറ്റം ശ്രമിക്കുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തുടക്കത്തില്‍ വളരെ പരിമിതമായ തോതില്‍ മാത്രമേ കാനഡക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുകയുള്ളുവെന്ന ആശങ്ക പെരുകുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തിയിരിക്കുന്നത്. 2021ലെ ആദ്യ മാസങ്ങളില്‍ വെറും മൂന്ന് മില്യണ്‍ പേരെ മാത്രമേ വാക്‌സിനേഷന് വിധേയമാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് കണക്ക് കൂട്ടുന്നത്.

കാനഡയില്‍ കോവിഡ് ബാധ വരും മാസങ്ങളില്‍ വര്‍ധിക്കുന്ന നിര്‍ണായക വേളയില്‍ വേണ്ടത്ര വാക്‌സിന്‍ ലഭ്യമാകില്ലെന്നിരിക്കെയാണ് എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്കുള്ള സുരക്ഷ ഇരട്ടിയാക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നാല് ലക്ഷത്തിലധികം കാനഡക്കാരെയാണ് കൊറോണ പിടികൂടിയിരിക്കുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായ പ്രൊവിന്‍സുകളില്‍ രോഗബാധക്ക് ശമനമുണ്ടാകുന്ന ലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ലെന്നിരിക്കെ ഈ മുന്നറിയിപ്പ് ഏറെ ഗൗരവത്തോടെയാണ് പരിഗണിക്കപ്പെടുന്നത്.

Other News in this category



4malayalees Recommends