കാനഡയിലേക്കുള്ള പിആര്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ പുതിയ പോര്‍ട്ടല്‍; നേരിട്ടുള്ള ഇന്റര്‍വ്യൂകളില്ലാതെ അതിവേഗം പിആര്‍ പ്രൊസസ് ചെയ്യുന്ന സിസ്റ്റം; അപേക്ഷകര്‍ക്ക് വ്യക്തിപരമായ വിവരങ്ങളും ഫോട്ടോയും സമര്‍പ്പിക്കാനും പിആര്‍ തെളിവ് സ്വീകരിക്കാനും കഴിയും

കാനഡയിലേക്കുള്ള പിആര്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ പുതിയ പോര്‍ട്ടല്‍;  നേരിട്ടുള്ള ഇന്റര്‍വ്യൂകളില്ലാതെ അതിവേഗം പിആര്‍ പ്രൊസസ് ചെയ്യുന്ന സിസ്റ്റം; അപേക്ഷകര്‍ക്ക് വ്യക്തിപരമായ വിവരങ്ങളും ഫോട്ടോയും സമര്‍പ്പിക്കാനും പിആര്‍ തെളിവ് സ്വീകരിക്കാനും കഴിയും
കാനഡയിലേക്ക് പെര്‍മനന്റ് റെസിഡന്റുമാരെ എളുപ്പത്തിലെത്താന്‍ സഹായിക്കുന്ന പുതിയൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. പിആറുകള്‍ ലഭിക്കുന്നതിനുള്ള പ്രക്രിയകള്‍ വേഗത്തിലാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണിത്. ഇത് പ്രകാരം നേരിട്ടുള്ള ഇന്റര്‍വ്യൂകളില്ലാതെ തന്നെ കുടിയേറ്റക്കാര്‍ക്ക് മിക്ക കേസുകളിലും പിആര്‍ അനുവദിക്കാന്‍ കാനഡയ്ക്ക് സാധിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കാനഡ സജ്ജമാക്കിയിരിക്കുന്നത്.

പുതിയ പിആറുകള്‍ക്ക് വേഗത്തില്‍ കാനഡയിലേക്കെത്താന്‍ ഈ പോര്‍ട്ടല്‍ വഴിയുള്ള പ്രൊസസുകളിലൂടെ സാധിക്കുമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ പറയുന്നത്. പുതിയ പോര്‍ട്ടലിലൂടെ പിആറുകള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പു(ഐആര്‍സിസി) മായി പങ്ക് വയ്ക്കാന്‍ സാധിക്കും. ഇതിന് പുറമെ പുതിയ പെര്‍മനന്റ് റെസിഡന്റുമാര്‍ക്ക് തങ്ങള്‍ കാനഡയിലാണ് നിലവിലുള്ളതെങ്കില്‍ അക്കാര്യം തെളിയിക്കാനും പുതിയ പോര്‍ട്ടലിലൂടെ സാധിക്കും.

ഇതിനായി തങ്ങളുടെ വിലാസം സ്ഥിരീകരിക്കാനും തങ്ങളുടെ പിആര്‍ കാര്‍ഡിന് ഉപയോഗിക്കുന്നതിനുളള ഫോട്ടോ സമര്‍പ്പിക്കാനും തങ്ങളുടെ പിആര്‍ സ്റ്റാറ്റസ് സ്ഥിരീകരിക്കുന്ന തെളിവ് ആക്‌സസ് ചെയ്യാനും പുതിയ പോര്‍ട്ടലിലൂടെ കഴിയും. എന്നാല്‍ പുതിയ പോര്‍ട്ടല്‍ പിആറുകള്‍ക്ക് തങ്ങളുടെ അപേക്ഷകളുടെ സ്റ്റാറ്റസ് പരിശോധിക്കാനുള്ളതല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അപേക്ഷകര്‍ക്ക് പിആര്‍ അപേക്ഷ സമര്‍പ്പിക്കാനും അതിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കുന്ന ഐആര്‍സിസി യുടെ സുരക്ഷിതമായ അക്കൗണ്ടില്‍ നിന്നും വേറിട്ടാണ് ഈ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്.

പുതിയ പോര്‍ട്ടലിനായി ഓരോ വ്യക്തിയും തന്റേതായ പ്രൊഫൈല്‍ സൃഷ്ടിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങള്‍ക്ക് അവരുടേതായ യൂസര്‍ നെയിമും പാസ് വേര്‍ഡും സെറ്റ് ചെയ്യുകയും വേണം. പ്രതിനിധികള്‍ക്ക് യൂസര്‍ക്ക് വേണ്ടി ഈ പോര്‍ട്ടല്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല.പ്രസ്തുത പോര്‍ട്ടല്‍ പരീക്ഷിക്കുന്നതിനായി ഐആര്‍സിസി ഒക്ടോബറില്‍ അപേക്ഷ സമര്‍പ്പിക്കാനായി ക്ഷണിച്ചിരുന്നു. കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ പ്രഫഷണല്‍ സര്‍വീസ് കമ്പനിയായ ഡെലോയ്റ്റ് ആണ് ഈ പോര്‍ട്ടല്‍ ഡെവലപ് ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends