കാനഡയില്‍ വലിയ നഗരങ്ങള്‍ക്ക് പുറത്ത് പ്രോപ്പര്‍ട്ടി വിലകള്‍ കുതിച്ചുയരുന്നു; കാരണം കോവിഡിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യലേറിയതിനാല്‍; ജീവിതച്ചെലവ് കുറഞ്ഞതും സൗകര്യമേറിയതുമായ വീടുകള്‍ക്ക് ആവശ്യക്കാര്‍ പെരുകിയത് വില വര്‍ധിപ്പിച്ചു

കാനഡയില്‍ വലിയ നഗരങ്ങള്‍ക്ക് പുറത്ത് പ്രോപ്പര്‍ട്ടി വിലകള്‍ കുതിച്ചുയരുന്നു; കാരണം കോവിഡിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യലേറിയതിനാല്‍; ജീവിതച്ചെലവ് കുറഞ്ഞതും സൗകര്യമേറിയതുമായ വീടുകള്‍ക്ക് ആവശ്യക്കാര്‍ പെരുകിയത് വില വര്‍ധിപ്പിച്ചു
കാനഡയില്‍ വലിയ നഗരങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ പ്രോപ്പര്‍ട്ടി വിലകള്‍ കോവിഡ് കാലത്ത് കുതിച്ച് കയറുന്ന പ്രവണത പ്രകടിപ്പിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ' കോട്ടേജ് കണ്‍ട്രി' എന്നറിയപ്പെടുന്ന റിക്രിയേഷണല്‍ മാര്‍ക്കറ്റില്‍ പ്രത്യേകിച്ച് പ്രോപ്പര്‍ട്ടി വിലകള്‍ വാണം പോലെ കുതിച്ചുയരുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ എടുത്ത് കാട്ടുന്നത്. ഈ വര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ പത്ത് ശതമാനത്തോളം പെരുപ്പമാണുണ്ടായിരിക്കുന്നതെന്നാണ് റോയല്‍ ലീപേജ് സിഇഒ ആയ ഫില്‍ സോപര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രോപ്പര്‍ട്ടി വിലയുടെ ലോംഗ് ടേ ആവറേജ് ഇരട്ടിയായിത്തീര്‍ന്നിരിക്കുന്ന അവസ്ഥയാണ് കോവിഡ് കാലത്ത് കാനഡയില്‍ ദൃശ്യമായിരിക്കുന്നത്. കോവിഡ് പ്രമാണിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രവണത വര്‍ധിച്ചതിനാലും കാനഡക്കാര്‍ക്ക് ഇതിനുള്ള കഴിവ് കൂടിയതിനാലും വലിയ നഗരങ്ങളില്‍ നിന്ന് വേറിട്ടുള്ള പ്രദേശങ്ങളില്‍ സൗകര്യമുള്ള വീടുകള്‍ വാങ്ങാന്‍ കൂടുതല്‍ പേര്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലേക്ക് ഇരച്ചെത്തിയതാണ് ഇത്തരത്തില്‍ വിലയേറാന്‍ പ്രധാന കാരണം.

റിക്രിയേഷണല്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ വാര്‍ഷിക വീട് വില വര്‍ധന കുതിച്ച് കയറുന്ന അവസ്ഥാണുള്ളത്. റിക്രിയേഷണല്‍ മാര്‍ക്കറ്റില്‍ സിംഗിള്‍-ഫാമിലി വീടുകള്‍ക്കുള്ള വിലയില്‍ 11.5 ശതമാനം പെരുപ്പമുണ്ടായി അത് 4,53,046 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. വാട്ടര്‍ ഫ്രന്റ് പ്രോപ്പര്‍ട്ടിയുടെ ആഗ്രഗറ്റ് വിലയില്‍ 13.5 ശതമാനം വര്‍ധനവുണ്ടായി അത് 4,98,111 ഡോളറായാണ് പെരുകിയിരിക്കുന്നത്. എവിടെയിരുന്നും ജോലി ചെയ്യാവുന്ന സാഹചര്യം കോവിഡ് കാരണം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ ജീവിതച്ചെലവ് കുറഞ്ഞതും അതേ സമയം ജീവിതനിലവാരവും സൗകര്യവുമേറിയ വീടുകളിലേക്ക് മാറിത്താമസിക്കാന്‍ കൂടുതലായി തയ്യാറായതുമാണ് ഇത്തരത്തില്‍ വലിയ നഗരങ്ങള്‍ക്ക് പുറത്ത് പ്രോപ്പര്‍ട്ടി വില കുതിച്ച് കയറാന്‍ കാരണമായിരിക്കുന്നതെന്നാണ് പ്രോപ്പര്‍ട്ടി മേഖലയിലെ വിദഗ്ദര്‍ വിശദീകരിക്കുന്നത്.

Other News in this category



4malayalees Recommends