കാനഡയില്‍ തൊഴില്‍ വളര്‍ച്ചയില്‍ നവംബറില്‍ മാന്ദ്യം;ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്തെ തൊഴില്‍ വളര്‍ച്ച വെറും 0.3 ശതമാനം; മേയിലെ കടുത്ത തൊഴിലില്ലായ്മയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസവും തൊഴില്‍ വിപണിയില്‍ പുരോഗതി

കാനഡയില്‍ തൊഴില്‍ വളര്‍ച്ചയില്‍ നവംബറില്‍ മാന്ദ്യം;ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്തെ തൊഴില്‍ വളര്‍ച്ച വെറും 0.3 ശതമാനം; മേയിലെ കടുത്ത തൊഴിലില്ലായ്മയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസവും തൊഴില്‍ വിപണിയില്‍ പുരോഗതി

കാനഡയില്‍ തൊഴില്‍ വളര്‍ച്ചയില്‍ നവംബറില്‍ മാന്ദ്യമുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്തെ തൊഴില്‍ വളര്‍ച്ച വെറും 0.3 ശതമാനം മാത്രമായിരുന്നു. ഒരു മാസം മുമ്പ് 0.5 ശതമാനം വളര്‍ച്ചയുണ്ടായതില്‍ നിന്നുള്ള ഇടിവാണിത്. കോവിഡ് പ്രതിസന്ധിയില്‍ വന്‍ തൊഴിലില്ലായ്മയുണ്ടായതിന് ശേഷം രാജ്യത്തെ തൊഴില്‍ വിപണിയില്‍ പുരോഗതികള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന വേളയിലാണ് നവംബറില്‍ തൊഴില്‍ വളര്‍ച്ചയില്‍ ഇടിവുണ്ടായിരിക്കുന്നത്.


അടുത്തിടെ സ്റ്റാറ്റിറ്റിക്‌സ് കാനഡ പുറത്ത് വിട്ട ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം നവംബര്‍ എട്ട് മുതല്‍ 14 വരെയുള്ള ആഴ്ചക്കിടെയുള്ള തൊഴില്‍ വിപണി അവസ്ഥകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത് പ്രകാരം നവംബറില്‍ പുതിയ തൊഴിലുകളുടെ കാര്യത്തില്‍ 0.3 ശതമാനം വളര്‍ച്ച മാത്രമേയുണ്ടായിട്ടുള്ളൂവെന്നാണീ സര്‍വേ വെളിപ്പെടുത്തുന്നത്. ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍, റിക്രിയേഷന്‍, അക്കമഡേഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസസ് മേഖലകളിലെ തൊഴില്‍ നഷ്ടങ്ങളാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്.

ഹോസ്പിറ്റല്‍സ്, സ്‌കൂള്‍സ് മേഖലകളിലുണ്ടായിരിക്കുന്ന തൊഴില്‍ വളര്‍ച്ച പൊതു മേഖലയില്‍ നവംബറിലും തൊഴില്‍ വളര്‍ച്ചയുണ്ടാക്കിയിരുന്നു. നവംബറില്‍ തൊഴില്‍ വളര്‍ച്ച കുറഞ്ഞുവെങ്കിലും കോവിഡ് രൂക്ഷമായ കഴിഞ്ഞ മേയ്മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലില്ലായ്മ നിരക്ക് നിലവിലും കുറഞ്ഞ് കൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. മേയില്‍ തൊഴിലില്ലായ്മ നിരക്ക് 13.7 ശതമാനമായിരുന്നുവെങ്കില്‍ നവംബറില്‍ അത് 8.5 ശതമാനം മാത്രമാണ്. ഒക്ടോബറിലെ തൊഴിലില്ലായ്മയില്‍ നിന്നും 0.4 ശതമാനം ഇടിവ് കഴിഞ്ഞ മാസമുണ്ടായിട്ടുണ്ട്.


Other News in this category



4malayalees Recommends