ഹെല്‍ത്ത് കാനഡ ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി;മാര്‍ച്ചോടെ നാല് മില്യണ്‍ വാക്‌സിനുകള്‍ ലഭ്യമാക്കും; ആദ്യ ഡോസുകള്‍ അടുത്ത ആഴ്ചയെത്തും; 56 മില്യണ്‍ ഡോസുകള്‍ കൂടി വാങ്ങും; മോഡേണ വാക്‌സിനും ലഭ്യമാക്കും

ഹെല്‍ത്ത് കാനഡ ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി;മാര്‍ച്ചോടെ നാല് മില്യണ്‍ വാക്‌സിനുകള്‍ ലഭ്യമാക്കും; ആദ്യ ഡോസുകള്‍ അടുത്ത ആഴ്ചയെത്തും; 56 മില്യണ്‍ ഡോസുകള്‍ കൂടി വാങ്ങും; മോഡേണ വാക്‌സിനും ലഭ്യമാക്കും

ഹെല്‍ത്ത് കാനഡ ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി. ദേശീയ വ്യാപകമായി കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ഹെല്‍ത്ത് കാനഡ ആദ്യമായാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം മാര്‍ച്ചോടെ നാല് മില്യണ്‍ കോവിഡ് വാക്‌സിനുകളാണ് ലഭ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 2,49,000 കോവിഡ് വാക്‌സിനുകളാണ് ലഭ്യമാക്കുന്നത്. ഇതിനായുള്ള ആദ്യ ഡോസുകള്‍ അടുത്ത ആഴ്ച കാനഡയിലേക്കെത്തും.


രാജ്യത്തെ വാക്‌സിനേഷന് വിധേയമാക്കുന്നതിനായി 20 മില്യണ്‍ ഫൈസര്‍ വാക്‌സിനാണ് ഫെഡറല്‍ സര്‍ക്കാര്‍ വാങ്ങാന്‍ പോകുന്നത്. 56 മില്യണ്‍ ഡോസുകള്‍ കൂടി വാങ്ങാനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇത് പ്രകാരം ഓരോരുത്തര്‍ക്കും വാക്‌സിന്റെ രണ്ട് ഡോസുകളാണ് നല്‍കുന്നത്. മൈനസ് 70 ഡിഗ്രിക്ക് താഴെയുള്ള അള്‍ട്രാ സൗണ്ട് താപനിലയിലാണ് ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. വാകിസിന്‍ ഡോസുകള്‍ കാനഡയിലെ പ്രൊവിന്‍സുകളിലേക്ക് നേരിട്ടെത്തിക്കാനാണ് ഫൈസര്‍ കമ്പനി ഒരുങ്ങുന്നത്.

ഇതിന് പുറമെ മറ്റ് രണ്ട് കോവിഡ് വാക്‌സിനുകളും സ്വീകരിക്കാന്‍ കാനഡ തയ്യാറെടുക്കുന്നുണ്ട്. ഇതിലൊന്ന് മോഡേണയുടെ വാക്‌സിനാണ്. മോഡേണയുടെ രണ്ട് മില്യണ്‍ വാക്‌സിന്‍ ഡോസുകളായിരിക്കും 2021ന്റെ ആദ്യ ക്വാര്‍ട്ടറില്‍ വിതരണം ചെയ്യുന്നത്. ലോംഗ് ടേം കെയര്‍ ഹോമുകളിലുള്ളവര്‍, 80 വയസ് കഴിഞ്ഞവര്‍ തുടങ്ങിയവര്‍ക്കായിരിക്കും പ്രൊവിന്‍സുകളും ടെറിട്ടെറികള്‍ എന്നിവ ആദ്യം വാക്‌സിന്‍ നല്‍കേണ്ടതെന്നാണ് ദി നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends