കാനഡയിലെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് സ്ഥിരീകരിച്ച് ബാങ്ക് ഓഫ് കാനഡ;2023 വരെ ഇതേ നിരക്ക് തന്നെ നിലനിര്‍ത്തും; കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനുള്ള അനിവാര്യനീക്കമെന്ന് ബാങ്ക്

കാനഡയിലെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് സ്ഥിരീകരിച്ച് ബാങ്ക് ഓഫ് കാനഡ;2023 വരെ ഇതേ നിരക്ക് തന്നെ നിലനിര്‍ത്തും; കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനുള്ള അനിവാര്യനീക്കമെന്ന് ബാങ്ക്
കാനഡയിലെ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് സ്ഥിരീകരിച്ച് ബുധനാഴ്ച ബാങ്ക് ഓഫ് കാനഡ രംഗത്തെത്തി.2023 വരെ ഇതേ നിരക്ക് തന്നെ നിലനിര്‍ത്തുമെന്നു ബാങ്ക് ഉറപ്പേകുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കരകയറുന്നുണ്ടെങ്കിലും അടിസ്ഥാന പലിശനിരക്ക് ഇത്തരത്തില്‍ താഴെ തന്നെ നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നാണ് ബാങ്ക വിശദീകരിച്ചിരിക്കുന്നത്.

കാനഡയില്‍ കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും അനിവാര്യമായതിനാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് മേലുള്ള പ്രതിസന്ധികള്‍ തുടരുന്നതിനാല്‍ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍വാഹമില്ലെന്നും അങ്ങനെ ചെയ്താല്‍ അത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു. ഊര്‍ജത്തിന് ഡിമാന്റേറിയതിനാല്‍ അതിനുള്ള വില വര്‍ധിക്കുകയും അത് സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തുവെന്നാണ് ബാങ്ക് എടുത്ത് കാട്ടുന്നത്.

കൂടാതെ കാനഡയില്‍ കോവിഡ് വാക്‌സിന്‍ വിതരണം അടുത്ത് തന്നെ നടത്താനൊരുങ്ങുന്നതും സമ്പദ് വ്യവസ്ഥക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നു കേന്ദ്ര ബാങ്ക് വെളിപ്പെടുത്തുന്നു. അടിസ്ഥാന പലിശനിരക്ക് ഏറ്റവും താഴെത്തട്ടില്‍ നിലനിര്‍ത്താനുള്ള ബുധനാഴ്ചത്തെ തീരുമാനം യാദൃശ്ചികമല്ലെന്നും മറിച്ച് നേരത്തെ നിശ്ചയിച്ച പദ്ധതിയനുസരിച്ചുള്ളതാണെന്നും വിവിധ മോണിറ്ററി പോളിസി സപ്പോര്‍ട്ടുകളിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കോവിഡ് സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറ്റുന്നതിന്റെ ഭാഗമാണീ നീക്കമെന്നും ബാങ്ക് ഓഫ് കാനഡ വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends