കാനഡ കോവിഡ് വാക്‌സിനേഷന് വിധേയമാകുന്നവര്‍ക്കുണ്ടാകുന്ന ശാരീരികമായ തകരാറുകള്‍ക്ക് നഷ്ടപരിഹാരം നല്‍കും; ഇതിനായി നാഷണല്‍ കോംപന്‍സേഷന്‍ പ്രോഗ്രാമിന് രൂപം നല്‍കി ഫെഡറല്‍ ഗവണ്‍മെന്റ്; വളരെ അപൂര്‍വമായുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് നഷ്ടപരിഹാരം

കാനഡ കോവിഡ് വാക്‌സിനേഷന് വിധേയമാകുന്നവര്‍ക്കുണ്ടാകുന്ന ശാരീരികമായ തകരാറുകള്‍ക്ക് നഷ്ടപരിഹാരം നല്‍കും; ഇതിനായി  നാഷണല്‍ കോംപന്‍സേഷന്‍ പ്രോഗ്രാമിന് രൂപം നല്‍കി ഫെഡറല്‍ ഗവണ്‍മെന്റ്; വളരെ അപൂര്‍വമായുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് നഷ്ടപരിഹാരം
കാനഡയില്‍ കോവിഡ് വാക്‌സിനേഷന് വിധേയമാകുന്നവര്‍ക്കുണ്ടാകുന്ന ശാരീരികമായ തകരാറുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നീക്കം. ഇതിനായി നാഷണല്‍ കോംപന്‍സേഷന്‍ പ്രോഗ്രാം ആരംഭിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. കോവിഡ് വാക്‌സിന്‍ രാജ്യമാകമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പ്രോഗ്രാം കാനഡ ആസൂത്രണം ചെയ്തിരിക്കുന്നത്. വളരെ അപൂര്‍വമായി വാക്‌സിന്റെ റിയാക്ഷനുണ്ടായാല്‍ അതിന് പ്രസ്തുത പ്രോഗ്രാമിലൂടെ നഷ്ടപരിഹാരം ലഭ്യമാക്കാനാണ് നീക്കമെന്നാണ് ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നത്.

അടുത്ത ആഴ്ച മുതല്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് പുതിയ പ്രോഗ്രാമിനെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്. ഈ വാക്‌സിന് ഏറെ ഗുണങ്ങളാണ് ചെറിയ ദോഷങ്ങളേക്കാളുള്ളതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വാക്‌സിന് അംഗീകാരം നല്‍കിയതെന്നാണ് ഹെല്‍ത്ത് കാനഡ പറയുന്നത്. ശാസ്ത്രീയ തെളിവുകളുടെ ബലത്തിലാണ് വാക്‌സിന് അംഗീകാരം നല്‍കിയതെന്നും ഹെല്‍ത്ത് കാനഡ വ്യക്തമാക്കുന്നു.

കാനഡക്കാര്‍ക്ക് ഇവിടുത്തെ വാക്‌സിന്‍ അപ്രൂവല്‍ സിസ്റ്റത്തില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ അപൂര്‍വം രോഗികളില്‍ റിയാക്ഷനുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതിനാണ് നാഷണല്‍ കോംപന്‍സേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ പാറ്റി ഹജ്ഡു വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നു.എല്ലാ വാക്‌സിനുകളും മരുന്നുകളും ചിലരില്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നത് പോലെ കോവിഡ് 19 വാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നതിനാലാണ് ഈ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends