കാനഡയിലേക്കുള്ള കോവിഡ് വാക്‌സിന്റെ ആദ്യ ഡോസുകളെത്തി; തുടക്കത്തില്‍ വാക്‌സിന്‍ നല്‍കുന്നത് ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍, ലോംഗ് ടേം കെയര്‍ റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക്; കോവിഡ് രൂക്ഷമായ മാനിട്ടോബയില്‍ സൈന്യം സഹായത്തിനെത്തി

കാനഡയിലേക്കുള്ള കോവിഡ് വാക്‌സിന്റെ ആദ്യ ഡോസുകളെത്തി; തുടക്കത്തില്‍ വാക്‌സിന്‍ നല്‍കുന്നത്  ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍, ലോംഗ് ടേം കെയര്‍ റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക്; കോവിഡ് രൂക്ഷമായ മാനിട്ടോബയില്‍ സൈന്യം സഹായത്തിനെത്തി

കാനഡയില്‍ വിതരണം ചെയ്യാനുള്ള ഫൈസര്‍-ബയോ എന്‍ടെക് വാക്‌സിന്റെ ആദ്യ ഡോസുകള്‍ ഞായറാഴ്ച രാത്രിയിലെത്തി. രാജ്യത്തെ വാക്‌സിന്‍ വിതരണ യജ്ഞത്തിന് നേതൃത്വം നല്‍കുന്ന മിലിട്ടറി കമാന്‍ഡറായ മേജര്‍ ജനറല്‍ ഡാനി ഫോര്‍ട്ടിനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പില്‍ പ്രൊസസ് ചെയ്തിരിക്കുന്ന പ്രസ്തുത വാക്‌സിന്റെ കൂടുതല്‍ ഡോസുകള്‍ കാനഡയിലേക്ക് തിങ്കളാഴ്ചയെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രസ്തുത വാക്‌സിന്‍ പ്രയോഗിക്കാന്‍ ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന് തുടക്കമാകുന്നത്.


വാക്‌സിന്‍ എത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രൊവിന്‍സുകള്‍ മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിനുകളുടെ വിതരണം നിര്‍വഹിക്കുന്നതായിരിക്കും. ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍, ലോംഗ് ടേം കെയര്‍ റെസിഡന്റുമാര്‍ തുടങ്ങിയര്‍ അടക്കമുള്ളവര്‍ക്കായിരിക്കും ആദ്യം കോവിഡ് വാക്‌സിന്‍ കാനഡയില്‍ നല്‍കുന്നത്. വാക്‌സിന്റെ ആദ്യത്തെ 30,000 ഡോസുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം കാനഡയിലെത്തുമെന്നായിരുന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നത്.

ഇതിന് പുറമെ ഈ മാസം അവസാനത്തോടെ വാക്‌സിന്റെ 2,49,000 ഡോസുകള്‍ കൂടി എത്തുമെന്നും ട്രൂഡോ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കോവിഡ് ഏറ്റവും അധികം രൂക്ഷമായ നോര്‍ത്തേണ്‍ മാനിട്ടോബയിലെ തദ്ദേശീയ സമൂഹങ്ങളിലേക്ക് കൂടുതല്‍ സഹായങ്ങളെത്തിക്കന്‍ കനേഡിയന്‍ സേനകള്‍ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ഷമാട്ടാവാ ഫസ്റ്റ് നാഷന്‍ ചീഫില്‍ നിന്നും ഇതിനായുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സേനയെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends