കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായി രാജ്യം;കോവിഡ് 19നെ ഫലപ്രദമായി കൈകാര്യം ചെയ്തതിലൂടെ കാനഡ ' ഗോ സ്റ്റഡി' ഡെസ്റ്റിനേഷനെന്ന നിലയിലും മുന്‍പന്തിയില്‍; നിര്‍ണായകമായ സര്‍വേഫലങ്ങള്‍

കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായി രാജ്യം;കോവിഡ് 19നെ ഫലപ്രദമായി കൈകാര്യം ചെയ്തതിലൂടെ കാനഡ  ' ഗോ സ്റ്റഡി' ഡെസ്റ്റിനേഷനെന്ന നിലയിലും മുന്‍പന്തിയില്‍; നിര്‍ണായകമായ സര്‍വേഫലങ്ങള്‍

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായി രാജ്യങ്ങളില്‍ കാനഡ മുന്‍പന്തിയിലാണെന്ന് ഏറ്റവും പുതിയ രണ്ട് സര്‍വേകള്‍ വെളിപ്പെടുത്തുന്നു. കോവിഡ് 19നെ ഫലപ്രദമായി കൈകാര്യം ചെയ്തതിലൂടെ കാനഡ ' ഗോ സ്റ്റഡി' ഡെസ്റ്റിനേഷനെന്ന നിലയില്‍ കാനഡ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ മെച്ചപ്പെട്ടുവന്നും നാവിറ്റാസ് ഇന്‍സൈറ്റ്സ് നടത്തിയ രണ്ട് സര്‍വേകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.


ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം സുരക്ഷിതവും സുസ്ഥിരവുമായ അവസ്ഥയെന്നത് തുറന്നതും സ്വാഗതാര്‍ഹവുമായ രാജ്യമെന്ന സ്ഥാനത്തിന് അത്യാവശ്യമല്ലെങ്കിലും കാനഡ ഇക്കാര്യങ്ങളിലെല്ലാം മുന്‍പന്തിയിലുള്ള രാജ്യങ്ങളില്‍ പെടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലെ ഇഷ്ടമുള്ള ഡെസ്റ്റിനേഷനുകളിലേക്ക് വരാനായി കാനഡ ചില മാനദണ്ഡങ്ങള്‍ കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സൗകര്യമേകുന്നുണ്ട്.

ഇതിനായി അത് പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുമായി ചേര്‍ന്നുള്ള കോവിഡ് റെഡിനെസ് പ്ലാനുള്ള ഏതെങ്കിലുമൊരു യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടണമെന്ന നിബന്ധന മാത്രമേ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ടതുള്ളൂ. ഈ വേളയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എവിടെ നിന്നാണ് വരുന്നതെന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് യാതൊരു വിവേചനവും നേരിടേണ്ടി വരില്ല.ഇത് സംബന്ധിച്ച ആദ്യ സര്‍വേ 2020 മേയ് മാസത്തിലാണ് നടത്തിയത്.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായി രാജ്യങ്ങളില്‍ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവക്കൊപ്പമാണ് ഈ സര്‍വേയില്‍ കാനഡ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.തുടര്‍ന്ന് നാവിറ്റാസ് ഇക്കഴിഞ്ഞ സെപ്റ്റംബറിലും ഇതേ പോലുള്ള സര്‍വേ നടത്തിയിരുന്നു. മേയ് മാസത്തിന് ശേഷം ഇക്കാര്യത്തില്‍ കാനഡ മൊത്തത്തില്‍ മെച്ചപ്പെട്ടുവെന്നാണ് രണ്ടാം സര്‍വേയിലും വ്യക്തമായിരിക്കുന്നത്. എന്നാല്‍ രണ്ടാം സര്‍വേയില്‍ ഇക്കാര്യത്തില്‍ കാനഡയോട് മത്സരിച്ച് യുകെയും മുന്‍നിരയിലേക്കെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends