കാനഡയില്‍ കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ക്കശമായ ലോക്ക്ഡൗണ്‍ വേണമെന്ന് 55 ശതമാനം പേര്‍; ഹോട്ട്‌സ്‌പോട്ടുകളില്‍ സമ്പദ് വ്യവസ്ഥയെ ഭാഗികമായി തുറന്നുള്ള നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് 39 ശതമാനം പേര്‍; നിര്‍ണായക സര്‍വേയില്‍ മനസ് തുറന്ന് കാനഡക്കാര്‍

കാനഡയില്‍ കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ക്കശമായ ലോക്ക്ഡൗണ്‍ വേണമെന്ന് 55 ശതമാനം പേര്‍; ഹോട്ട്‌സ്‌പോട്ടുകളില്‍ സമ്പദ് വ്യവസ്ഥയെ ഭാഗികമായി തുറന്നുള്ള നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് 39 ശതമാനം പേര്‍; നിര്‍ണായക സര്‍വേയില്‍ മനസ് തുറന്ന് കാനഡക്കാര്‍
കാനഡയില്‍ കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ക്കശമായ എക്കണോമിക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ണായക നിര്‍ദേശവുമായി ഗൗരവമാര്‍ന്ന പുതിയ സര്‍വേഫലം പുറത്ത് വന്നു. നനോസ് റിസര്‍ച്ച് നടത്തിയതും സിടിവി ന്യൂസ് കമ്മീഷന്‍ ചെയ്തതുമായ സര്‍വേയിലാണ് കാനഡക്കാര്‍ നിര്‍ണായക നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കടുത്ത രീതിയില്‍ കോവിഡ് പടരുന്ന പ്രദേശങ്ങളില്‍ അതിനെ നിയന്ത്രിക്കാന്‍ എന്ത് ചെയ്യണമെന്ന് 1000 പേരെ സര്‍വേക്ക് വിധേയമാക്കിയപ്പോഴാണ് നിര്‍ണായക അഭിപ്രായവുമായി കാനഡക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം ഹോട്ട്‌സ്‌പോട്ടുകള്‍ കര്‍ക്കശമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാവശ്യപ്പെട്ടിരിക്കുന്നത് പ്രസ്തുത സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം പേരാണ്. സമ്പദ് വ്യവസ്ഥക്ക് ഏറ്റവും അത്യാവശ്യമായ മേഖലകളെ മാത്രം തുറക്കാന്‍ അനുവദിച്ച് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് ഭൂരിഭാഗം പേരും നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ സമ്പദ് വ്യവസ്ഥയെ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച് കൊണ്ടുള്ള നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് 39 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ആറ് ശതമാനം പേര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കടുത്ത ലോക്ക്ഡൗണിനെ പിന്തുണച്ചാണ് അറ്റ്‌ലാന്റിക് കാനഡയിലെ മിക്കവരും രംഗത്തെത്തിയിരിക്കുന്നത്. ഇവിടെ ഇതിനെ പിന്തുണച്ചിരിക്കുന്നത് 72 ശതമാനം പേരാണ്. അറ്റ്‌ലാന്റിക് കാനഡയിലേക്ക് പുറത്ത് നിന്നാര് വന്നാലും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ നിലവിലുണ്ട്. ക്യൂബെക്കില്‍ റെഡ് സോണുകളില്‍ ക്രിസ്മസിന് ഒത്ത് ചേരുന്നത് അടുത്തിടെ നിരോധിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends