'നിങ്ങളിത് ചെയ്‌തെന്ന് അറിയാം, ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ'; ദിലീപ് തെറ്റുകാരനെന്ന് വ്യക്തമാക്കി വിഐപിയുടെ ശബ്ദരേഖ പുറത്ത്

'നിങ്ങളിത് ചെയ്‌തെന്ന് അറിയാം, ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ'; ദിലീപ് തെറ്റുകാരനെന്ന് വ്യക്തമാക്കി വിഐപിയുടെ ശബ്ദരേഖ പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ എട്ടാം പ്രതിയും നടനുമായ ദീലിപ് പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖകള്‍ പുറത്ത്. ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐവിയുടെയും ശബ്ദരേഖ പ്രമുഖ ചാനല്‍ പുറത്തുവിട്ടത്.

ദിലീപും സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും വിഐപിയും ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. കേസ് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്നു ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.

പുറത്തുവന്ന ശബ്ദരേഖ ഇങ്ങനെ:

ദിലീപ്: 'അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്' വിഐപി: 'കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ'

(ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷന്‍ സ്‌ക്രീനില്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ പോസ് ചെയ്ത് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.)

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: 'ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും'. ( പൊട്ടിച്ചിരിക്കുന്നു)

ദിലീപിന്റെ സഹോദരന്‍ അനൂപും വിഐപിയും തമ്മിലുള്ള സംഭാഷണം: 'നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോള്‍ ചെയ്തതിന്റെ ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങള്‍'.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

സംവിധായകന്‍ ബാലചന്ദ്രകുമാറും ബൈജു പൗലോസും ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് നിലവിലെ വെളിപ്പെടുത്തലുകളെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഇതിനിടെ, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെ നടന്‍ ദീലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.



Other News in this category



4malayalees Recommends