പ്രഭാസ് ചിത്രം രാധേശ്യാമിന് 400 കോടി വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം

പ്രഭാസ് ചിത്രം രാധേശ്യാമിന് 400 കോടി  വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവച്ച പ്രഭാസ് ചിത്രം രാധേശ്യാമിന് കോടികള്‍ വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം. ചിത്രത്തിനായി 400 കോടി രൂപയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനുവരി 14ന് ആയിരുന്നു രാധേശ്യാം റിലീസ് ചെയ്യാനിരുന്നത്.

റിലീസ് നീട്ടാതിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമം നടത്തിയെന്നും എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനം അനിവാര്യം ആയിരിക്കുകയാണ് എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രം രാധാകൃഷ്ണ കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് പൂജ ഹെഗ്‌ഡെ വേഷമിടുന്നത്.

Other News in this category



4malayalees Recommends