വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നു ; സ്വരാ ഭാസ്‌കര്‍

വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നു ; സ്വരാ ഭാസ്‌കര്‍
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ നടന്റെ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന വനിതയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. ഹോളിവുഡ് നടി സ്വര ഭാസ്‌കറാണ് ഇത്തരത്തില്‍ മാസികയ്ക്ക് എതിരെ പരസ്യമായി രംഗത്ത് എത്തിയത്. വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത്. '2017ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു'വെന്നും അവര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

Other News in this category



4malayalees Recommends