ബ്രിട്ടീഷ് സ്‌കൂളുകളില്‍ കോവിഡ് അങ്കലാപ്പ്! വിദ്യാര്‍ത്ഥികള്‍ ക്ലാസ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നു, ടെസ്റ്റുകളും എടുക്കുന്നില്ല; 95% സ്‌കൂളുകള്‍ക്കും കൊറോണ മൂലം ഓഫെടുത്ത വിദ്യാര്‍ത്ഥികള്‍; പത്തില്‍ ഒരു ടീച്ചര്‍ വീതം ഐസൊലേഷനില്‍

ബ്രിട്ടീഷ് സ്‌കൂളുകളില്‍ കോവിഡ് അങ്കലാപ്പ്! വിദ്യാര്‍ത്ഥികള്‍ ക്ലാസ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നു, ടെസ്റ്റുകളും എടുക്കുന്നില്ല; 95% സ്‌കൂളുകള്‍ക്കും കൊറോണ മൂലം ഓഫെടുത്ത വിദ്യാര്‍ത്ഥികള്‍; പത്തില്‍ ഒരു ടീച്ചര്‍ വീതം ഐസൊലേഷനില്‍

ബ്രിട്ടനിലെ കാല്‍ശതമാനം സ്‌കൂളുകളില്‍ പത്തിലൊരു അധ്യാപകര്‍ വീതം കോവിഡ് മൂലം ഐസൊലേഷനില്‍. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നതും, ടെസ്റ്റുകള്‍ എടുക്കാത്തതും ആശങ്കയ്ക്ക് ഇടയാക്കുന്നതായി യൂണിയനുകള്‍ വെളിപ്പെടുത്തി.


ഇതുവരെ ജീവനക്കാരുടെ അഭാവം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂളുകള്‍ വിജയിച്ചതായി നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ്ടീച്ചേഴ്‌സ് ജനറല്‍ സെക്രട്ടറി പോള്‍ വൈറ്റ്മാന്‍ വ്യക്തമാക്കി. എന്നാല്‍ വരും ദിവസങ്ങളില്‍ ഈ അവസ്ഥ മാറിമറിഞ്ഞേക്കാമെന്ന് എഡ്യുക്കേഷന്‍ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി.

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നതിന്റെ ഫലമായി 10% ജീവനക്കാരുടെ അഭാവം നേരിടുന്നതായി മൂന്നിലൊന്ന് സ്‌കൂള്‍ നേതാക്കള്‍ വെളിപ്പെടുത്തി. 95 ശതമാനം സ്‌കൂളുകളില്‍ കോവിഡുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അവധിയെടുത്തിട്ടുള്ളതായാണ് കണ്ടെത്തല്‍. 29% സ്‌കൂളുകളില്‍ 10 ശതമാനത്തില്‍ കൂടുതലാണ് വിദ്യാര്‍ത്ഥികളുടെ അസാന്നിധ്യം.

വരുന്ന ആഴ്ചകളില്‍ ജീവനക്കാരുടെ ക്ഷാമം സ്‌കൂളുകളില്‍ ഉയരുമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി നദീം സവാഹി സ്ഥിരീകരിച്ചു. നാലിലൊരാള്‍ വീതം അവധിയെടുക്കുന്ന അവസ്ഥ നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് മേധാവികളുടെ മുന്നറിയിപ്പ്.
Other News in this category



4malayalees Recommends