ഒമിക്രോണ്‍ ഒതുങ്ങുന്നു, യുകെയിലെ ദൈനംദിന കേസുകള്‍ വീണ്ടും ഇടിയുന്നു; 120,821 പുതിയ ഇന്‍ഫെക്ഷനുകളുമായി ഒരാഴ്ച കൊണ്ട് 45% കുറവ്; മഹാമാരിയില്‍ നിന്നും പുറത്തുകടക്കുന്ന ആദ്യ രാജ്യമായി മാറുന്നതിന് അരികില്‍ ബ്രിട്ടന്‍!

ഒമിക്രോണ്‍ ഒതുങ്ങുന്നു, യുകെയിലെ ദൈനംദിന കേസുകള്‍ വീണ്ടും ഇടിയുന്നു; 120,821 പുതിയ ഇന്‍ഫെക്ഷനുകളുമായി ഒരാഴ്ച കൊണ്ട് 45% കുറവ്; മഹാമാരിയില്‍ നിന്നും പുറത്തുകടക്കുന്ന ആദ്യ രാജ്യമായി മാറുന്നതിന് അരികില്‍ ബ്രിട്ടന്‍!

ഒമിക്രോണ്‍ കുതിച്ചുയര്‍ന്ന ശേഷം ആദ്യമായി ഏറ്റവും വലിയ താഴ്ച രേഖപ്പെടുത്തി യുകെയിലെ കോവിഡ് കേസുകള്‍. ഒരാഴ്ച കൊണ്ട് യുകെയിലെ ദൈനംദിനം കേസുകളില്‍ 45 ശതമാനത്തിന് അടുത്താണ് കുറവ് വന്നിരിക്കുന്നത്. നോര്‍ത്തേണ്‍ ഹെമിസ്ഫിയറില്‍ മഹാമാരിയുടെ കുരുക്കില്‍ നിന്നും പുറത്തുകടക്കുന്ന ആദ്യ രാജ്യമായി മാറുന്നതിന് അരികിലാണ് യുകെ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.


120,821 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഇത് മഹാമാരി സീസണിലെ ഉയര്‍ന്ന തോതായ 218,000 ആയിരുന്നു. ആഴ്ച തോറുമുള്ള കണക്കുകളില്‍ തുടര്‍ച്ചയായ ആറാം ദിവസമാണ് ഈ ഇടിവ്. നാലാം തരംഗം ഒരു മാസം പിന്നിടുമ്പോള്‍ ഒടുങ്ങുന്നുവെന്ന ശക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സൗത്ത് ആഫ്രിക്കയിലെ അതേ അവസ്ഥ യുകെയിലെ മഹാമാരിയും പിന്തുടരുമെന്നാണ് ഇതോടെ പ്രതീക്ഷ ഉയരുന്നത്. ഒമിക്രോണിന്റെ പ്രഭവകേന്ദ്രത്തില്‍ നവംബറില്‍ പ്രത്യക്ഷപ്പെട്ട വൈറസ് ഇപ്പോള്‍ ഏറെക്കുറെ ഇല്ലാതിയിട്ടുണ്ട്. അതേസമയം യുകെയില്‍ 379 പേരുടെ മരണം കൂടി രേഖപ്പെടുത്തിയത് ആശങ്കയായി. കഴിഞ്ഞ ആഴ്ചത്തെ 48 മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടിയാണ് വര്‍ദ്ധന.

എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസമാണ് ഇതിന് പിന്നിലെന്നാണ് അവകാശവാദം. ആദ്യ രണ്ട് തരംഗങ്ങള്‍ക്ക് സമാനമായ തോതില്‍ മരണസംഖ്യ ഉയരുന്നില്ലെന്നതാണ് സവിശേഷത. ഇതിനിടെ കോവിഡിനൊപ്പം ജീവിച്ച് പോകാനുള്ള തരത്തില്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. യുകെ മഹാമാരിയെ തോല്‍പ്പിക്കുന്നതിന് അരികിലാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ എപ്പിഡെമോളജിസ്റ്റ് പ്രൊഫസര്‍ ഡേവിഡ് ഹെയ്മാന്‍ പറയുന്നു.

യുകെയിലെ ജനസംഖ്യയില്‍ ഇപ്പോള്‍ ഇമ്മ്യൂണിറ്റി ഉയര്‍ന്ന് നില്‍ക്കുന്നതായി പ്രൊഫസര്‍ ഹെയ്മാന്‍ വ്യക്തമാക്കി. വിജയകരമായ വാക്‌സിനേഷന്‍ പദ്ധതിയും, ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കുമാണ് ഇതിന് കാരണം.
Other News in this category



4malayalees Recommends