ലോക്ക്ഡൗണ്‍ സമയത്തെ പാര്‍ട്ടിയും ആഘോഷവും ; ബോറിസിനെതിരെ എംപിമാര്‍ രംഗത്ത് ; വിശദീകരണം നല്‍കേണ്ട അവസ്ഥ ; ഒന്നിന് മേല്‍ ഒന്നായി പ്രതിസന്ധിയില്‍ പ്രധാനമന്ത്രി

ലോക്ക്ഡൗണ്‍ സമയത്തെ പാര്‍ട്ടിയും ആഘോഷവും ; ബോറിസിനെതിരെ എംപിമാര്‍ രംഗത്ത് ; വിശദീകരണം നല്‍കേണ്ട അവസ്ഥ ; ഒന്നിന് മേല്‍ ഒന്നായി പ്രതിസന്ധിയില്‍ പ്രധാനമന്ത്രി
ലോക്ക്ഡൗണ്‍ സമയത്ത് പാര്‍ട്ടി നടത്തി ആഘോഷിച്ച പ്രധാനമന്ത്രിയ്ക്ക് ഇനി ആശങ്കയുടെ കാലം. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പാര്‍ട്ടി ആഘോഷിച്ചതിന് ബോറിസ് മറുപടി പറയേണ്ടിവരും. പ്രതിസന്ധിയ്ക്ക് മേല്‍ പ്രതിസന്ധിയിലാണ് പ്രധാനമന്ത്രി.

കൂടിച്ചേരലുകള്‍ക്ക് വിലക്കുള്ളപ്പോള്‍ പ്രധാനമന്ത്രിയും ഭാര്യയും പാര്‍ട്ടിയില്‍ പങ്കെടുത്തെന്നതാണ് വിവാദം. ആവശ്യമുള്ള മദ്യവുമായി പാര്‍ട്ടിക്കെത്താന്‍ അയച്ച മെയിലാണ് വിവാദം. മെയില്‍ സന്ദേശം നിഷേധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും തയ്യാറായിട്ടില്ല.

ബോറിസിന്റെ ന്യായീകരണം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിവാഹത്തിനും മരണത്തിനു പോലും നിയന്ത്രണം വന്ന് മാനസികമായി ഒറ്റപ്പെടലിലൂടെ കടന്നുപോയവര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രവൃത്തി ന്യായീകരിക്കാനാകില്ല.

ആരോപണം ശരിയെങ്കില്‍ ബോറിസ് രാജിവയ്‌ക്കേണ്ടിവരുമെന്നാണ് എംപിമാര്‍ പറയുന്നത്. പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ഒരു എംപി പോലും എത്തിയില്ലെന്നതാണ് റിപ്പോര്‍ട്ട്.

ബോറിസ് രാജിവക്കണമെന്ന് അഭിപ്രായ സര്‍വേയില്‍പോലും ആവശ്യങ്ങള്‍ ഉയരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ലോക്ക്ഡൗണ്‍ സമയ പാര്‍ട്ടിയെ കുറിച്ച് അന്വേഷണം വരുമോ എന്നും സംശയമുണ്ട്.

ബോറിസ് പലപ്പോഴും നുണ പറഞ്ഞിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കുമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

Other News in this category



4malayalees Recommends