ഒമിക്രോണ്‍ വിടവാങ്ങിയോ? യുകെയിലെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും താഴ്ന്നു; ഒരാഴ്ചയ്ക്കിടെ 33% താഴ്ന്ന് 129,587 പുതിയ ഇന്‍ഫെക്ഷനുകള്‍; സൂപ്പര്‍ സ്‌ട്രെയിന്റെ വിളയാട്ടം സ്വയം കെട്ടടങ്ങുന്നുവെന്ന് സൂചന

ഒമിക്രോണ്‍ വിടവാങ്ങിയോ? യുകെയിലെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും താഴ്ന്നു; ഒരാഴ്ചയ്ക്കിടെ 33% താഴ്ന്ന് 129,587 പുതിയ ഇന്‍ഫെക്ഷനുകള്‍; സൂപ്പര്‍ സ്‌ട്രെയിന്റെ വിളയാട്ടം സ്വയം കെട്ടടങ്ങുന്നുവെന്ന് സൂചന

കൃത്യം ഒരാഴ്ചയായി യുകെയിലെ ദൈനംദിന കോവിഡ് കേസുകള്‍ കുറഞ്ഞതായി കണക്കുകള്‍. ആശുപത്രി അഡ്മിഷനുകളും കുറയുന്ന സാഹചര്യമാണുള്ളതെന്ന് എന്‍എച്ച്എസ് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ മഹാമാരിയുടെ ദുരിതം രാജ്യം ചാടിക്കടന്നതായി എന്‍എച്ച്എസ് നേതാവ് സമ്മതിച്ചു.


കഴിഞ്ഞ 24 മണിക്കൂറില്‍ 129,587 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ചയിലെ കണക്കുകളില്‍ നിന്നും കാല്‍ശതമാനം കുറവാണിത്. ആഴ്ച തോറുമുള്ള കുറവില്‍ തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. സൗത്ത് ആഫ്രിക്കയിലെ അവസ്ഥ പിന്തുടരുകയാണ് യുകെയിലെ ഒമിക്രോണ്‍ കേസുകളുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

12 മില്ല്യണ്‍ ആളുകളാണ് കോവിഡ് കേസുകള്‍ കുറയുന്ന മേഖലകളില്‍ വസിക്കുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇംഗ്ലണ്ടിലെ 315 ലോക്കല്‍ അതോറിറ്റികളില്‍ 95 ഇടത്തും മഹാമാരിയുടെ ശക്തി ക്ഷയിച്ച് തുടങ്ങിയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ വീക്ക്‌ലി റിപ്പോര്‍ട്ട് വ്യക്തമാക്കി. 398 പേരുടെ കൂടി മരണമാണ് കൊറോണാവൈറസ് ബാധിച്ച് സംഭവിച്ചതായി രേഖപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയില്‍ രണ്ടാം തരംഗം ആഞ്ഞടിച്ചതില്‍ നിന്നും അഞ്ചിരട്ടി കുറവ് മരണങ്ങളാണ് ഇപ്പോഴുള്ളത്.

ദൈനംദിന വൈറസ് അഡ്മിഷനുകള്‍ കുറയുന്നതായാണ് കണക്കുകള്‍ നല്‍കുന്ന വിവരം. ജനുവരി 8ന് 2049 അഡ്മിഷനുകളാണ് രാജ്യത്തെ ആശുപത്രികളില്‍ ഉണ്ടായതെന്ന് ഹോസ്പിറ്റല്‍ ഡാറ്റ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ ഹോട്ട്‌സ്‌പോട്ടായ ലണ്ടനില്‍ ആശുപത്രി അഡ്മിഷന്‍ പത്ത് ദിവസമായി കുറയുന്നുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കേസുകള്‍ സമാനമായി കുറയുമെന്നാണ് സൂചന.

ഒമിക്രോണ്‍ കേസുകള്‍ പീക്കില്‍ എത്തിയെന്നാണ് ഇതോടെ കരുതുന്നതെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാത്യൂ ടെയ്‌ലര്‍ പറഞ്ഞു. മറ്റ് അനിശ്ചിതത്വങ്ങള്‍ ഉടലെടുത്തില്ലെങ്കില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ദേശീയ പീക്കിന് അരികിലാണ് നമ്മള്‍, അദ്ദേഹം പറഞ്ഞു.
Other News in this category



4malayalees Recommends