ബ്രിട്ടനില്‍ കോവിഡ് ഐസൊലേഷന്‍ അഞ്ച് ദിവസമാക്കി ചുരുക്കാന്‍ ബോറിസ്; എത്രയും പെട്ടെന്ന് മാറ്റം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി; പദ്ധതിയില്‍ ഇന്ന് തന്നെ ഒപ്പുവെച്ചേക്കുമെന്ന് മന്ത്രിമാര്‍; ഒമിക്രോണ്‍ ജീവനക്കാരുടെ ക്ഷാമം വ്യാപകമാക്കുന്നു

ബ്രിട്ടനില്‍ കോവിഡ് ഐസൊലേഷന്‍ അഞ്ച് ദിവസമാക്കി ചുരുക്കാന്‍ ബോറിസ്; എത്രയും പെട്ടെന്ന് മാറ്റം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി; പദ്ധതിയില്‍ ഇന്ന് തന്നെ ഒപ്പുവെച്ചേക്കുമെന്ന് മന്ത്രിമാര്‍; ഒമിക്രോണ്‍ ജീവനക്കാരുടെ ക്ഷാമം വ്യാപകമാക്കുന്നു

ഇംഗ്ലണ്ടിലെ ഐസൊലേഷന്‍ കാലയളവ് ഏഴില്‍ നിന്നും അഞ്ചായി ചുരുക്കാനുള്ള വഴികള്‍ നോക്കുന്നതായി സ്ഥിരീകരിച്ച് ബോറിസ് ജോണ്‍സണ്‍. അഞ്ച് ദിവസമായി സെല്‍ഫ് ഐസൊലേഷന്‍ ചുരുക്കുന്നതിനെ മന്ത്രിമാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഐസൊലേഷന്‍ കാലയളവ് ചുരുക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി എംപിമാരെ അറിയിച്ചു. ക്വാറന്റൈനിലുള്ള ആളുകളെ ജോലിയിലേക്ക് തിരിച്ചെത്തിക്കുന്ന ഗുണങ്ങളാണ് സെല്‍ഫ് ഐസൊലേഷനിലുള്ളവര്‍ വരുത്തുന്ന അപകടങ്ങളേക്കാള്‍ മുന്നിലുള്ളതെന്ന് സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിട്ടുണ്ട്.

ഇന്ന് തന്നെ മുതിര്‍ന്ന മന്ത്രിമാര്‍ അടങ്ങിയ കോവിഡ്-ഒ കമ്മിറ്റി നീക്കത്തില്‍ ഒപ്പുവെയ്ക്കുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. ഒമിക്രോണ്‍ തരംഗം ആഞ്ഞടിച്ചതോടെ വന്‍തോതില്‍ ആളുകള്‍ ഐസൊലേഷനില്‍ പോയത് രാജ്യത്തെ തൊഴില്‍രംഗത്തിന് വലിയ ദോഷമാണ് സൃഷ്ടിച്ചത്. ഈ ഘട്ടത്തിലാണ് ബിസിനസ്സ് നേതാക്കളും, ടോറി എംപിമാരും ഇതില്‍ മാറ്റം വേണമെന്ന് ആവശ്യം ഉന്നയിച്ചത്.

The Government has reportedly concluded that the benefits of reducing quarantine to get more people back to work outweigh the increased risk of more people leaving self-isolation while still infectious

തന്റെ ലോക്കല്‍ ഹോസ്പിറ്റല്‍ ട്രസ്റ്റിലുള്ള 12 മുതല്‍ 15 ശതമാനം വരെ ജോലിക്കാരാണ് ഐസൊലേഷനിലുള്ളതെന്ന് ടോറി എംപി സിമോണ്‍ ഫെല്‍ സഭയില്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇതുമൂലം സോഷ്യല്‍ കെയര്‍ സംവിധാനങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ രോഗികള്‍ ബെഡുകള്‍ കൈയടക്കി വെച്ചിരിക്കുകയാണ്.

ഇതിന് മറുപടി നല്‍കവെയാണ് ഐസൊലേഷന്‍ കാലയളവ് ചുരുക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ബോറിസ് അറിയിച്ചത്. ഐസൊലേഷന്‍ അഞ്ച് ദിവസമാക്കിയാല്‍ ചെറിയ തോതില്‍ ഇന്‍ഫെക്ഷന്‍ ഉയരുമെന്നാണ് ശാസ്ത്രീയ ഉപദേശകര്‍ പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഇന്‍ഫെക്ഷനുകള്‍ പീക്കില്‍ എത്തിയ സാഹചര്യത്തില്‍ ജീവനക്കാരുടെ ക്ഷാമവും ഉയര്‍ന്ന് നില്‍ക്കുകയാണെന്ന നിലപാടിലാണ് ക്യാബിനറ്റ്. യുഎസില്‍ സെല്‍ഫ് ഐസൊലേഷന്‍ അഞ്ച് ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. യുകെയും ഈ പാത പിന്തുടരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന്റെ നിലപാട്.
Other News in this category



4malayalees Recommends