ബ്രിട്ടനിലെ മൂന്നാമത്ത വലിയ ഊര്‍ജ്ജ വിതരണ കമ്പനിയായ ഓവോ എനര്‍ജി 25 ശതമാനം ജീവനക്കാരെ കുറക്കുന്നു ; പിടിച്ചുനില്‍ക്കാനാകാതെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ; കണക്കുകള്‍ വെളിവാക്കുന്നത് ഊര്‍ജ്ജ പ്രതിസന്ധിയുടെ ആഴം

ബ്രിട്ടനിലെ മൂന്നാമത്ത വലിയ ഊര്‍ജ്ജ വിതരണ കമ്പനിയായ ഓവോ എനര്‍ജി 25 ശതമാനം ജീവനക്കാരെ കുറക്കുന്നു ; പിടിച്ചുനില്‍ക്കാനാകാതെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ; കണക്കുകള്‍ വെളിവാക്കുന്നത് ഊര്‍ജ്ജ പ്രതിസന്ധിയുടെ ആഴം
ബ്രിട്ടനില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാണ്. മൂന്നാമത്തെ വലിയ ഊര്‍ജ്ജ വിതരണ കമ്പനിയായ ഓവോ എനര്‍ജി തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുകയാണ്. മുന്നോട്ടു പോകുന്നതിനുള്ള ചെലവ് കുറച്ച് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയാണ് കമ്പനി. എന്നാല്‍ ഈ തീരുമാനം മൂലം 1700 ഓളം പേരുടെ ജോലി നഷ്ടമാകും.


പുതിയ തീരുമാനങ്ങളും കമ്പനി കൈക്കൊണ്ടിട്ടുണ്ട്. ജീവനക്കാരുടെ മിനിമം വേതനത്തില്‍ മാറ്റമുണ്ടാകും. വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സേവന വിഭാഗങ്ങളെ നാട്ടിലേക്കെത്തിക്കും. ഗ്ലാസ്‌ഗോയില്‍ പരിശീലന കേന്ദ്രം തുടങ്ങാനും തീരുമാനമായി. ലണ്ടനിലേയും ബ്രിസ്റ്റോളിലേയും ഗ്ലാസ്‌ഗോയിലേയും ജീവനക്കാരെ ഏകോപിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. സെന്‍ട്രിക്ക ബ്രിട്ടീഷ് ഗ്യാസ്, ഇ ഒ എന്‍ നെക്സ്റ്റ് കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തെ വലിയ കമ്പനിയാണ് ഓവോ. നേരത്തെ വളര്‍ത്തു മൃഗങ്ങളെ കെട്ടിപിടിക്കാനുള്ള കമ്പനിയുടെ ഉപദേശം വിവാദമായിരുന്നു. ഉപ കമ്പനിയായ എസ്എസ്ഇ എനര്‍ജി ഉപഭോക്താക്കള്‍ക്കായിരുന്നു ഈ ഉപദേശം. പിന്നീട് പോസ്റ്റ് വെബ് പേജില്‍ നിന്ന് നീക്കി.

ഗ്യാസ് വിലക്കയറ്റം മൂലം വേനല്‍ക്കാലം 25 ഓളം ഊര്‍ജ്ജ വിതരണ കമ്പനികള്‍ അടച്ചു. ബള്‍ബ് പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നു. ടുഗദര്‍ എന്ന കമ്പനിയും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ ജീവനക്കാരെ പിരിച്ചുവിട്ട് ഓവോയും പ്രതിസന്ധി വെളിപ്പെടുത്തുകയാണ്.



Other News in this category



4malayalees Recommends