ആന്‍ഡ്രൂ രാജകുമാരന് മുന്നിലുള്ള വഴികളെല്ലാം അടഞ്ഞു! രാജകുടുംബത്തില്‍ നിന്നും സ്വന്തം മകനെ പുറത്താക്കേണ്ടി വന്നതില്‍ രാജ്ഞിക്ക് ദുഃഖം; ലൈംഗിക പീഡനക്കേസ് നേരിടുമ്പോള്‍ മറ്റ് പോംവഴിയില്ലെന്ന ചാള്‍സിന്റെ നിലപാട് അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി

ആന്‍ഡ്രൂ രാജകുമാരന് മുന്നിലുള്ള വഴികളെല്ലാം അടഞ്ഞു! രാജകുടുംബത്തില്‍ നിന്നും സ്വന്തം മകനെ പുറത്താക്കേണ്ടി വന്നതില്‍ രാജ്ഞിക്ക് ദുഃഖം; ലൈംഗിക പീഡനക്കേസ് നേരിടുമ്പോള്‍ മറ്റ് പോംവഴിയില്ലെന്ന ചാള്‍സിന്റെ നിലപാട് അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി

ആന്‍ഡ്രൂ രാജകുമാരനെ രാജകുടുംബത്തില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതില്‍ രാജ്ഞിക്ക് നിരാശ. പക്ഷെ ആന്‍ഡ്രൂവിന് മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞെന്ന ചാള്‍സ് രാജകുമാരന്റെ നിലപാടിന് പിന്തുണ നല്‍കിക്കൊണ്ടാണ് തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.


യുഎസ് കോടതിയില്‍ ലൈംഗിക പീഡനക്കേസ് വിചാരണ നേരിടുമ്പോള്‍ സാധാരണ പൗരനായി ഹാജരായാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച് കൊണ്ടാണ് എച്ച്ആര്‍എച്ച് ടൈറ്റില്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ രാജ്ഞി മകന് ഉത്തരവ് നല്‍കിയത്. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും മറ്റ് വഴികളൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാജ്ഞി ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിശദമാക്കപ്പെടുന്നത്.

യോര്‍ക്ക് ഡ്യൂക്കിന്റെ സൈനിക, ചാരിറ്റിബിള്‍ അഫിലിയേഷനുകള്‍ ഇതുവരെ റദ്ദാക്കാതിരുന്നത് ഇതുവഴി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ശരിയാണെന്ന നില വരാതിരിക്കാനായിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ ആന്‍ഡ്രൂ ഇപ്പോഴും നിഷേധിക്കുന്നുണ്ട്. എന്നാല്‍ വിര്‍ജിനിയ റോബര്‍ട്‌സിന്റെ പരാതി ടെക്‌നിക്കല്‍ കാരണങ്ങളുടെ പേരില്‍ തള്ളിക്കളയണമെന്ന ആന്‍ഡ്രൂവിന്റെ ആവശ്യം കോടതി തള്ളിയതോടെ വിചാരണ നേരിടേണ്ടി വരുമെന്നതാണ് സ്ഥിതി.

ആരോപണങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലുള്ള അവസ്ഥ ഒഴിവാക്കാനാണ് ഇതുവരെ ബക്കിംഗ്ഹാം കൊട്ടാരം ശ്രമിച്ച് വന്നിരുന്നതെന്ന് ശ്രോതസ്സ് വ്യക്തമാക്കുന്നു. എന്നാല്‍ ഇത് തങ്ങളുടെ കടമയല്ല, മറിച്ച് കോടതി നടപടികളാണ് ഇതിന് ആവശ്യമെന്ന് തിരിച്ചറിഞ്ഞാണ് നിലപാട് മാറ്റിയത്. ആന്‍ഡ്രൂ ജയിച്ചാലും, തോറ്റാലും ചീത്തപ്പേര് ഒരിക്കലും മാറില്ലെന്ന ലോകത്താണ് ഇപ്പോഴുള്ളത്. ഇത്തരം ആരോപണങ്ങളില്‍ പേര് നന്നാക്കാന്‍ രാജകുടുംബത്തില്‍ നിന്നും രാജപദവികളുമായി ഒരാള്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ്, ശ്രോതസ്സ് പറഞ്ഞു.

ഈ ആഴ്ചയിലെ കോടതി വിധി ആന്‍ഡ്രൂവിന് മുന്നിലുള്ള എല്ലാ വഴികളും അടയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നത്. അതേസമയം ആന്‍ഡ്രൂവിനെ റോയല്‍ ഹൈനസ് ടൈറ്റിലില്‍ നിന്നും പുറത്താക്കിയെങ്കിലും ഇദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഡച്ചസ് പദവിയില്‍ തുടരും. മുന്‍ ഭര്‍ത്താവിനെ രാജകുടുംബം പുറത്താക്കിയെങ്കിലും സാറ യോര്‍ക്ക് ഡച്ചസായി തുടരുമെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends