ചൈനീസ് സുന്ദരിയുടെ കുരുക്കില്‍ 480 ലേറെ എംപിമാരെന്ന് സൂചന ; രാഷ്ട്രീയ നേതാക്കളെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിച്ച യുവതിയുടെ വാര്‍ത്തയില്‍ ഞെട്ടി ബ്രിട്ടീഷ് ജനത ; ' ചൈനയുടെ ' കളികള്‍ നിസ്സാരമല്ല

ചൈനീസ് സുന്ദരിയുടെ കുരുക്കില്‍ 480 ലേറെ എംപിമാരെന്ന് സൂചന ; രാഷ്ട്രീയ നേതാക്കളെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിച്ച യുവതിയുടെ വാര്‍ത്തയില്‍ ഞെട്ടി ബ്രിട്ടീഷ് ജനത ; ' ചൈനയുടെ ' കളികള്‍ നിസ്സാരമല്ല
യുകെ ജനതയ്ക്ക് വിശ്വസിക്കാനാകാത്ത വാര്‍ത്തയാണ് ചൈനീസ് ചാര സുന്ദരിയെ കുറിച്ച് പുറത്തുവരുന്നത്. തങ്ങളുടെ 480 ഓളം എംപിമാരില്‍ ഇവര്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളെ ചൊല്‍പ്പടിയിലാക്കാന്‍ ശ്രമിച്ച ക്രിസ്റ്റീന്‍ ലീ എന്ന 58 കാരിയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നിറയുകയാണ്. ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി പണം ഇറക്കി കളിച്ച് ഒടുവില്‍ തങ്ങളുടെ കീഴിലാക്കുന്നതാണ് ഇവരുടെ രീതി. അങ്ങനെ പണമൊഴുക്കിയ സ്ഥാനാര്‍ത്ഥി ജയിച്ചില്ലെന്നതാണ് ജനങ്ങള്‍ക്ക് ആശ്വാസം.


ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘമായ എംഐ 5ന്റെ റിപ്പോര്‍ട്ടില്‍ ഈ വനിത ലണ്ടനിലും ഹോങ്കോംഗിലും ചൈനയിലും നിയമകാര്യ സ്ഥാപനം നടത്തുന്നതിനൊപ്പം ചില ഗൂഢ ലക്ഷ്യവും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. സര്‍ക്കാരിലെ ഉന്നതരുമായി ഇവര്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ചൈനയ്ക്ക് വേണ്ടി രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിച്ച് ചാര പ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. എന്നാല്‍ കാര്യമായ നടപടിയുണ്ടാകില്ലെന്നും സൂചനയുണ്ട്.

ക്രിമിനല്‍ കുറ്റമെന്ന് ഹോം സെക്രട്ടറി വിശദീകരിക്കുമ്പോഴും നാടുകടത്താന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ചൈനയുടെ ഗുഡ്വില്‍ അംബാസഡര്‍ എന്ന നിലയില്‍ ചുമതല സ്വീകരിച്ചതോടെ ഇവര്‍ പാര്‍ലമെന്റിന് പുറത്തും തന്റെ സ്വാധീനം കൂട്ടാന്‍ ശ്രമമിച്ചു.

ബ്രക്‌സിറ്റിനെതിരെ ഇവര്‍ പ്രതിഷേധിച്ചിരുന്നു. വേണ്ടപ്പെട്ടയാളെ എംപി തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. വ്യക്തി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. 15 വര്‍ഷത്തിനുള്ളില്‍ ലേബര്‍ പാര്‍ട്ടിക്കും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുമായി 6.7 ലക്ഷം പൗണ്ടാണ് ഇവര്‍ സംഭാവന നല്‍കിയത്. ഇവര്‍ നിക്ഷേപം നടത്തിയ കമ്പനികളെ കുറിച്ച് അന്വേഷണം നടത്തുകയാണ്.

ബ്രിട്ടന്‍ ചൈന ബന്ധം ശക്തമാക്കാന്‍ 480 ലേറെ എംപിമാരെ ലോബിയിംഗ് ചെയ്യാന്‍ ശ്രമിച്ചെന്ന് ഇവര്‍ യൂട്യൂബ് പഴയ വീഡിയോയില്‍ പറയുന്നുണ്ട്. ചൈനയുടെ ആശങ്കകള്‍ പാര്‍ലമെന്റില്‍ നേരിട്ട് അവതരിപ്പിക്കാമെന്നും ഇവര്‍ പറഞ്ഞു

2019ല്‍ അന്നത്തെ പ്രധാനമന്ത്രി തെരേസ മേയെ വിളിച്ചുവരുത്തി പുരസ്‌കാരം നല്‍കി ആദരിച്ചു.ആഭ്യന്തര വകുപ്പില്‍ വരെ ലീയ്ക്ക് സ്വാധീനമുണ്ടായിരുന്നു. നിരവധി ചൈനീസുകാരെ യുകെയില്‍ ഇവര്‍ എത്തിച്ചിട്ടുണ്ട്. ഏതായാലും സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends