'കൂട്ടം കുറച്ചാല്‍ നേട്ടം കൂടു'മെന്ന് തൃശൂര്‍ ജില്ല കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ; പിന്നാലെ സിപിഎം സമ്മേളനത്തിന്റെ ഫോട്ടോകളുമായി പൊങ്കാല ; കമന്റ് ബോക്‌സ് പൂട്ടി

'കൂട്ടം കുറച്ചാല്‍ നേട്ടം കൂടു'മെന്ന് തൃശൂര്‍ ജില്ല കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ; പിന്നാലെ സിപിഎം സമ്മേളനത്തിന്റെ ഫോട്ടോകളുമായി പൊങ്കാല ; കമന്റ് ബോക്‌സ് പൂട്ടി
'കൂട്ടം കുറച്ചാല്‍ നേട്ടം കൂടു'മെന്ന് ഔദ്യോഗിക പേജില്‍ തൃശൂര്‍ ജില്ല കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്. പോസ്റ്റിട്ടതിന് തൊട്ടു പിറകെ സി പി എം സമ്മേളനത്തിലെ ഫോട്ടോകളാണ് കമന്റുകളായി എത്തിയത്. ഇതോടെ കമന്റ് ബോക്‌സ് പൂട്ടി. വീണ്ടും കമന്റ് ഓപ്ഷന്‍ ഓണാക്കിയെങ്കിലും പഴയ കമന്റുകളൊക്കെ ഒളിപ്പിച്ച നിലയിലാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയുള്ള തൃശൂര്‍ സി പി എം സമ്മേളനം നടത്തിപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 200 ഓളം പേര്‍ പങ്കെടുത്ത സമ്മേളനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമ്മേളനം അവസാനിക്കുന്ന ദിവസം കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് കൂട്ടം കുറച്ചാല്‍ നേട്ടം കൂടും.

പോസ്റ്റ് വന്നതും തലങ്ങും വിലങ്ങും കമന്റുകള്‍ പറന്നെത്തി. ഈ പോസ്റ്റ് വലിയ ബോര്‍ഡിലാക്കി സമ്മേളന നഗരിക്കു മുന്നില്‍ തൂക്കിയിടൂവെന്ന് വരെ ഉപദേശവും വന്നു. സമ്മേളന നഗരിയിലെ ആള്‍ക്കൂട്ടത്തിന്റെ വിവിധ ആംഗിളുകളിലെ ഫോട്ടോകളുമെത്തി. കമന്റുകള്‍ കൈവിട്ടു തുടങ്ങിയതോടെ കമന്റ് ബോക്‌സ് കളക്ടര്‍ പൂട്ടി.

Other News in this category



4malayalees Recommends