നടന്‍ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെ ഇന്നുമുതല്‍ മൂന്നുദിവസം ചോദ്യംചെയ്യും; നടപടി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്

നടന്‍ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെ ഇന്നുമുതല്‍ മൂന്നുദിവസം ചോദ്യംചെയ്യും; നടപടി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെ ഇന്നു മുതല്‍ മൂന്നുദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികള്‍ രാവിലെ ഒന്‍പത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകും

രാവിലെ 9 മുതല്‍ 8 വരെ പ്രതികളെ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത്ത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകും.

പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. അന്വേഷണം തടസ്സപ്പെടുത്തരുതെന്നും അങ്ങനെയുണ്ടായാല്‍ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നല്‍കി.

പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി ശനിയാഴ്ച പ്രത്യേകം സിറ്റിങ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ചില രേഖകള്‍ അലോസരപ്പെടുത്തുന്നതാണ്. നിലവില്‍ ലഭിച്ച തെളിവുകള്‍ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി.




Other News in this category



4malayalees Recommends