വാടക ഗര്‍ഭപ്രാതം തേടിയത് സ്വാര്‍ത്ഥത ; റെഡിമെയ്ഡ് കുഞ്ഞിനോട് അവര്‍ക്കെന്തെങ്കിലും വികാരമുണ്ടാകുമോ ; വിമര്‍ശനവുമായി തസ്ലീമ നസ്‌റിന്‍

വാടക ഗര്‍ഭപ്രാതം തേടിയത് സ്വാര്‍ത്ഥത ; റെഡിമെയ്ഡ് കുഞ്ഞിനോട് അവര്‍ക്കെന്തെങ്കിലും വികാരമുണ്ടാകുമോ ; വിമര്‍ശനവുമായി തസ്ലീമ നസ്‌റിന്‍
പ്രിയങ്ക ചോപ്രയും നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരിക്കെ വാടക ഗര്‍ഭധാരണം എന്ന ആശയത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ത്ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയ്യാറാവാത്തതെന്നും തസ്ലീമ നസ്‌റിന്‍ ചോദിച്ചു. 'പാവപ്പെട്ട സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭ ധാരണം നടക്കുന്നത്. പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ത്ഥ ഈഗോയാണ്,'തസ്ലീമ നസ്രിന്‍ ട്വീറ്റ് ചെയ്തു.

2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. കുഞ്ഞുങ്ങള്‍ തങ്ങളുടെ ഭാവിയിലെ വലിയ സ്വപ്നമാണെന്നും ദൈവാനുഗ്രഹത്താല്‍ അത് സംഭവിക്കുമെന്ന് കരുതുന്നെന്നുമായിരുന്നു പ്രിയങ്ക ചോപ്ര പറഞ്ഞത്. നിലവില്‍ കരിയര്‍ തിരക്കുകളിലാണ് നിക് ജോനാസും പ്രിയങ്കയും.

Other News in this category



4malayalees Recommends