76 കാരിയായ അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുവീഴ്ത്തി ; മരണം ഉറപ്പാക്കാന്‍ തോട്ടില്‍ ചവിട്ടി താഴ്ത്തി; മകന്‍ അറസ്റ്റില്‍

76 കാരിയായ അമ്മയെ ചെടിച്ചട്ടികൊണ്ട് അടിച്ചുവീഴ്ത്തി ; മരണം ഉറപ്പാക്കാന്‍ തോട്ടില്‍ ചവിട്ടി താഴ്ത്തി; മകന്‍ അറസ്റ്റില്‍
മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. വൈക്കപ്രയാര്‍ കണിയാംതറ താഴ്ച വീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് (76) മരണപ്പെട്ടത്. സംഭവത്തില്‍ മകനായ 38കാരന്‍ ബൈജുവിനെ പോലീസ് അറസ്റ്റുചെയ്തു. മദ്യലഹരിയിലെത്തിയ ബൈജു മന്ദാകിനിയെ ചെടിച്ചട്ടി കൊണ്ട അടിക്കുകയായിരുന്നു, ശേഷം മരണം ഉറപ്പാക്കാന്‍ വീടിന് സമീപത്തെ തോട്ടില്‍ ചവിട്ടിതാഴ്ത്തുകയും ചെയ്തു.

ക്രൂരത കണ്ടുനില്‍ക്കാനാവാതെ സമീപവാസികള്‍ ഓടിയെത്തിയെങ്കിലും അവരെ ബൈജു അരിവാള്‍ വീശി വിരട്ടിയോടിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പേരെത്തിയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. മന്ദാകിനിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Other News in this category



4malayalees Recommends