ആശുപത്രിയില്‍ നിന്നും വീട്ടില്‍ പോകാന്‍ പണമില്ലാതെ വന്ന ഉമ്മയ്ക്കും മക്കള്‍ക്കും തുണയായി പൊലീസ്

ആശുപത്രിയില്‍ നിന്നും വീട്ടില്‍ പോകാന്‍ പണമില്ലാതെ വന്ന ഉമ്മയ്ക്കും മക്കള്‍ക്കും തുണയായി പൊലീസ്
ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഞായറാഴ്ച ആശുപത്രിയില്‍ നിന്നും വീട്ടില്‍ പോകാന്‍ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കള്‍ക്കും തുണയായി പെരിന്തല്‍മണ്ണ പോലീസ്. സോഷ്യല്‍മീഡിയയില്‍ പോലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മാതൃകാപ്രവര്‍ത്തനവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.

വാഹന പരിശോധന നടന്നുകൊണ്ടിരിക്കെ, 'സാറേ… അലനല്ലൂരിലേക്ക് പോകാന്‍ എന്താ ചെയ്യാ' എന്ന് ചോദിച്ച് ഒരു ഉമ്മ പോലീസുകാര്‍ക്കരികിലേക്ക് എത്തി.

രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. അലനല്ലൂരിലേക്ക് പോകാന്‍ ഓട്ടോയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഉമ്മയുടെ കയ്യിലാണേല്‍ ആകെയുള്ളത് 20 രൂപയും. ഓട്ടോയ്ക്ക് ചാര്‍ജ് ചോദിച്ചപ്പോള്‍ 700 രൂപയെങ്കിലും വേണമെന്നാ ഓട്ടോക്കാരന്‍ പറഞ്ഞതെന്ന് ഉമ്മ പറഞ്ഞു. ഇതെല്ലാം കേട്ട പോലീസുകാര്‍ തൊട്ടടുത്ത കടയുടെ തിണ്ണയില്‍ ഇരിക്കാന്‍ ഉമ്മയോടു പറഞ്ഞു. ഉമ്മയ്ക്കും മക്കള്‍ക്കും പോകാനുള്ള വാഹനം തയ്യാറാക്കാനായിരുന്നു ഇത്.

ആദ്യം എത്തിയ ഓട്ടോക്കാരന്‍ വാഹനത്തിന്റെ ടയര്‍ മോശമാണെന്ന് പറഞ്ഞ് കൈമലര്‍ത്തി. പിന്നാലെ എത്തിയ ഓട്ടോക്കാരന്‍ വെറും 300 രൂപയ്ക്ക് ഇവരെ എത്തിക്കാമെന്ന് പറഞ്ഞു. ഉമ്മയുടെ കൈയില്‍ അത്രയും പണമില്ലെന്നു മനസിലാക്കിയ പോലീസുകാര്‍ ചേര്‍ന്ന് പണം പിരിച്ചെടുത്തു. ആ തുക ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയാണ് ഉമ്മയെയും മക്കളെയും പെരിന്തല്‍മണ്ണ സ്റ്റേഷനിലെ പോലീസുകാര്‍ യാത്രയാക്കിയത്. ഇവര്‍ പറയുന്ന സ്ഥലത്ത് വണ്ടി നിര്‍ത്തി കൊടുക്കണം എന്നും ഓട്ടോ ഡ്രൈവറോട് പോലീസുകാര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends