'ലുക്കില്‍ വിലയിരുത്തരുത്'; പിക് അപ് നല്‍കാതെ അപമാനിച്ച സെയില്‍സ്മാനെ ഞെട്ടിച്ച് കര്‍ഷകന്‍

'ലുക്കില്‍ വിലയിരുത്തരുത്'; പിക് അപ് നല്‍കാതെ അപമാനിച്ച സെയില്‍സ്മാനെ ഞെട്ടിച്ച് കര്‍ഷകന്‍
ബൊലേറൊ പിക് അപ് വാഹനം വാങ്ങാന്‍ ഷോറൂമിലെത്തിയ വ്യക്തിയെ 'ലുക്ക്' നോക്കി വിലയിരുത്തിയ സെയില്‍സ്മാനോട് കര്‍ഷകന്റെ മധുര പ്രതികാരം. വാഹനം വില്‍ക്കില്ലെന്ന് അറിയിച്ച് മടക്കി അയച്ച സെയില്‍സ് മാനില്‍ നിന്നും ഒരു മണിക്കൂറിനുള്ളില്‍ മുഴുവന്‍ വില നല്‍കി വാഹനം സ്വന്തമാക്കാനെത്തിയായിരുന്നു കര്‍ഷകന്റെ പ്രതികാരം. സംഭവത്തിന് പിന്നാലെ സെയില്‍സ് മാന്‍ ഖേദ പ്രകടനവും നടത്തിയെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വിന്നിട്ടുണ്ട്.

കര്‍ണാടകയിലെ തുംകുരുവില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഷോറൂമിലെത്തിയ കര്‍ഷകനോട് കാറിന്റെ വില 10 ലക്ഷം രൂപയാണെന്നും, 'നിങ്ങളുടെ പോക്കറ്റില്‍ 10 രൂപ പോലും ഉണ്ടായിരിക്കില്ല'. എന്നുമായിരുന്നു മുന്‍വിധിയോടെ സെയില്‍സ്മാന്റെ പ്രതികരണം. കര്‍ഷകന്റെ രൂപമായിരുന്നു അദ്ദേഹം പുറത്താക്കാന്‍ കാരണമെന്നായിരുന്നു കര്‍ഷകനും സുഹൃത്തുക്കളും സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.വാക്കുതര്‍ക്കത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളില്‍ പണം കൊണ്ടുവന്നാല്‍ എസ്യുവി ഡെലിവറി ചെയ്യാന്‍ തയ്യാറാവുമോ എന്നായിരുന്നു കര്‍ഷകര്‍ സെയില്‍സ്മാനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു കര്‍ഷകന്‍ പണവുമായെത്തിയത്. എന്നാല്‍ വാഹനത്തിനായി നീണ്ട ബുക്കിങ് ലിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ പണം നല്‍കിയ ഉടനെ വാഹനം ഡെലിവറി ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. നാല് ദിവസം വേണമെന്ന് അറിയിച്ചതോടെ കര്‍ഷകനും സുഹൃത്തുക്കളും സെയില്‍സ്മാനോട് ഖേദം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.വിഷയം രൂക്ഷമായ തര്‍ക്കത്തിലേക്ക് നീണ്ടതോടെ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

Other News in this category



4malayalees Recommends