പി ജയരാജനെ പുകഴ്ത്തി പാട്ട് വന്നപ്പോള്‍ വ്യക്തി പൂജ ആരോപിച്ച് നടപടി ; മെഗാ തിരുവാതിരയില്‍ പിണറായിയെ പുകഴ്ത്തിയ പാട്ടിന് നടപടിയില്ലേയെന്ന് വിമര്‍ശനം ; മറുപടിയുമായി കോടിയേരി

പി ജയരാജനെ പുകഴ്ത്തി പാട്ട് വന്നപ്പോള്‍ വ്യക്തി പൂജ ആരോപിച്ച് നടപടി ; മെഗാ തിരുവാതിരയില്‍ പിണറായിയെ പുകഴ്ത്തിയ പാട്ടിന് നടപടിയില്ലേയെന്ന് വിമര്‍ശനം ; മറുപടിയുമായി കോടിയേരി
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാതിരുവാതിരക്കളിയില്‍ പിണറായി വിജയനെ പുകഴ്ത്തിയുള്ള പാട്ട് വ്യക്തി പൂജയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പലരും പല വ്യക്തികളെയും പുകഴ്ത്തി പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ല അവിടെ പാടിയതെന്നും കോടിയേരി പറഞ്ഞു.

നേരത്തെ പി ജയരാജനെ പുകഴ്ത്തി പാട്ട് വന്നപ്പോള്‍ വ്യക്തി പൂജ ആരോപിച്ച് നടപടി എടുത്തിരുന്നല്ലോ എന്ന ചോദ്യത്തിന് ആ വിഷയവും ഇതും ഒന്നായി വ്യാഖ്യാനിക്കരുതെന്നാണ് കോടിയേരി മറുപടി നല്‍കിയത്. പിജെ ആര്‍മി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലുണ്ടായ ചില പ്രശ്‌നങ്ങളാണ് അന്ന് പാര്‍ട്ടി ചൂണ്ടിക്കായത്. മെഗാതിരുവാതിരക്കളി തെറ്റായിരുന്നു എന്ന് പാര്‍ട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നത് തന്നെ തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.

ലോകായുക്ത നിയമഭേദഗതിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നടപടി നിയമാനുസൃതമാണ്. ലോകായുക്തയിലെ സെക്ഷന്‍ 14 ലാണ് ചട്ടലംഘനം നടത്തിയാല്‍ പദവിയില്‍ നിന്നും പുറത്താക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുന്നത്. അതിനുമുകളില്‍ അപ്പീല്‍ അധികാരമില്ലെന്നതാണ് പ്രശ്‌നമെന്നും കോടിയേരി പറഞ്ഞു.

Other News in this category



4malayalees Recommends