ഗൂഢാലോചന കേസില്‍ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹാജരാക്കില്ല ; സാവകാശം തേടി ദിലീപ് കത്ത് നല്‍കിയേക്കും

ഗൂഢാലോചന കേസില്‍ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹാജരാക്കില്ല ; സാവകാശം തേടി ദിലീപ് കത്ത് നല്‍കിയേക്കും
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹാജരാക്കില്ല. ഇന്ന് ഉച്ചയ്ക്ക് മുമ്പ് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിര്‍ദേശം. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ സാവകാശം തേടി ദിലീപ് കത്ത് നല്‍കിയേക്കും. മൊബൈല്‍ ഫോണുകള്‍ ദിലീപിന്റെ അഭിഭാഷകന്റെ കയ്യില്‍ ഏല്‍പ്പിച്ചെന്നാണ് സൂചന.

പഴയ ഫോണുകള്‍ക്കു പകരം പുതിയ ഫോണുകള്‍ നല്‍കി ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ കബിളിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇന്നലെ ദിലീപിന് നോട്ടീസ് നല്‍കിയതാണ്. ഈ നോട്ടിസിന് മറുപടി നല്‍കാനാണ് ക്രൈംബ്രാഞ്ച് ദിലീപിനോട് ആവശ്യ്‌പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കാന്‍ തയ്യറായില്ലെങ്കില്‍ ദിലീപുമായി ബന്ധപ്പെട്ടവരുടെ വീടുകളിലെല്ലാം റെയ്ഡ് നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. എന്നാല്‍ ഫോണുകള്‍ സമര്‍പ്പിക്കാന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കത്ത് നല്‍കിയ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട് അതി നര്‍ണായകമായ തെളിവാണ് ദിലീപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍.



Other News in this category



4malayalees Recommends