അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് ; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് ;  ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി
നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി. ബുധനാഴ്ചത്തേക്കാണ് മാറ്റിയത്. പ്രോസിക്യൂഷന്‍ ആവശ്യ പ്രകാരമാണ് ഹര്‍ജി നീട്ടിയത്. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുത് എന്നും കോടതി പറഞ്ഞു. അന്വോഷണ പുരോഗതി റിപോര്‍ട്ട് ഇന്ന് സമര്‍പിക്കും. ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസുക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. മുദ്ര വെച്ച കവറില്‍ ലഭിച്ച വിശദാംശങ്ങള്‍ കൈമാറാം . കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം നടക്കുമെന്നായിരുന്നു കോടതി അറിയിച്ചത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളും തയ്യാറായിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ പരിശോധന ഫലങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. അത് പൂര്‍ണമായും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ വിശദമായ വാദം നടക്കണമെങ്കില്‍ കേസില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണം. അതിനാല്‍ കൂടുതല്‍ സമയം തങ്ങള്‍ക്ക് വേണമെന്ന് പ്രോസിക്യൂഷന്‍ തന്നെയാണ് ഉന്നയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം ദിലീപിന്റെ അഭിഭാഷകനും സമ്മതിച്ചു.

Other News in this category



4malayalees Recommends