ഇംഗ്ലണ്ടില്‍ കെയര്‍ ഹോം സന്ദര്‍ശനത്തില്‍ തിങ്കളാഴ്ച മുതല്‍ ഇളവ്; കെയര്‍ ഹോമിലെത്തുന്നവരുടെ എണ്ണത്തില്‍ പരിധികള്‍ നിര്‍ത്തലാക്കും; സെല്‍ഫ് ഐസൊലേഷന്‍ കാലയളവും വെട്ടിച്ചുരുക്കും; കെയര്‍ ജീവനക്കാര്‍ ഇനി ലാറ്ററല്‍ ടെസ്റ്റ്

ഇംഗ്ലണ്ടില്‍ കെയര്‍ ഹോം സന്ദര്‍ശനത്തില്‍ തിങ്കളാഴ്ച മുതല്‍ ഇളവ്; കെയര്‍ ഹോമിലെത്തുന്നവരുടെ എണ്ണത്തില്‍ പരിധികള്‍ നിര്‍ത്തലാക്കും; സെല്‍ഫ് ഐസൊലേഷന്‍ കാലയളവും വെട്ടിച്ചുരുക്കും; കെയര്‍ ജീവനക്കാര്‍ ഇനി ലാറ്ററല്‍ ടെസ്റ്റ്

ഇംഗ്ലണ്ടില്‍ തിങ്കളാഴ്ച മുതല്‍ സോഷ്യല്‍ കെയര്‍ മേഖലയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. ഇതോടെ കെയര്‍ ഹോം സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ പരിധികള്‍ ഇല്ലാതാകും. കൂടാതെ സെല്‍ഫ് ഐസൊലേഷന്‍ കാലയളവ് വെട്ടിച്ചുരുക്കുകയും, മഹാമാരി പടര്‍ന്നുപിടിച്ചാല്‍ നിയന്ത്രണത്തിനുള്ള നിയമങ്ങള്‍ 28ന് പകരം 14 ദിവസങ്ങളായി കുറയ്ക്കാനും തീരുമാനിച്ചു.


ഇംഗ്ലണ്ടില്‍ പ്ലാന്‍ ബി നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. ഇതോടെ ജനങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. കെയര്‍ ഹോമില്‍ താമസിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടവരുടെ സന്ദര്‍ശനം വരുത്തുന്ന മാറ്റങ്ങള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെയര്‍ ഹോമുകളില്‍ ഓരോ യുകെ നേഷന്‍സും അവരുടേതായ നിയമങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. സ്‌കോട്ട്‌ലണ്ടില്‍ കഴിഞ്ഞ ആഴ്ച തന്നെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. വെയില്‍സില്‍ കെയര്‍ ഹോം സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലെങ്കിലും, ഓരോ ഹോമിലെയും രോഗത്തിന്റെ തോത് അനുസരിച്ച് നിയന്ത്രണം നടപ്പാക്കാനാണ് വെല്‍ഷ് ഗവണ്‍മെന്റ് ആവശ്യപ്പെടുന്നത്.

ഇംഗ്ലണ്ടില്‍ ഫെബ്രുവരി 16 മുതല്‍ കെയര്‍ വര്‍ക്കേഴ്‌സ് ഷിഫ്റ്റിന് മുന്‍പ് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് എടുക്കണം. ആഴ്ച തോറുമുള്ള ലക്ഷണങ്ങളില്ലാത്ത പിസിആര്‍ ടെസ്റ്റിന് പകരമാണിത്. സെല്‍ഫ് ഐസൊലേഷന്‍ 14 ദിവസത്തില്‍ നിന്നും 10 ദിവസമാക്കി ചുരുക്കിയിട്ടുണ്ട്.

ആശുപത്രി സന്ദര്‍ശനം കഴിഞ്ഞെത്തുന്നവര്‍ക്ക് ഐസൊലേഷന്‍ 14ല്‍ നിന്നും പത്തായി ചുരുക്കി. സാധാരണ സന്ദര്‍ശനങ്ങള്‍ക്കുള്ള ടെസ്റ്റിംഗ്, സെല്‍ഫ് ഐസൊലേഷന്‍ നയങ്ങള്‍ റദ്ദാക്കി.
Other News in this category



4malayalees Recommends