നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തിരിച്ചടിയാകുന്നത് മധ്യവരുമാനക്കാര്‍ക്ക്; 30,0000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ ശമ്പളക്കാര്‍ ഉയര്‍ന്ന ശതമാനം നല്‍കേണ്ടി വരും; 1 ലക്ഷം പൗണ്ട് വരുമാനമുള്ളവര്‍ക്ക് കുറഞ്ഞ തുകയും?

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തിരിച്ചടിയാകുന്നത് മധ്യവരുമാനക്കാര്‍ക്ക്; 30,0000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ ശമ്പളക്കാര്‍ ഉയര്‍ന്ന ശതമാനം നല്‍കേണ്ടി വരും; 1 ലക്ഷം പൗണ്ട് വരുമാനമുള്ളവര്‍ക്ക് കുറഞ്ഞ തുകയും?

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് മുന്‍പ് പ്രഖ്യാപിച്ച രീതിയില്‍ മുന്നോട്ട് പോയാല്‍ 100,000 പൗണ്ട് പ്രതിവര്‍ഷം വരുമാനമുള്ളവര്‍ മധ്യവരുമാനക്കാരേക്കാള്‍ കുറഞ്ഞ തുക മാത്രമാണ് നല്‍കേണ്ടി വരികയെന്ന് റിപ്പോര്‍ട്ട്.


വര്‍ഷത്തില്‍ 100,000 പൗണ്ട് വരുമാനമുള്ളവര്‍ ശമ്പളത്തിന്റെ 7% മാത്രമാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനാണ് നല്‍കുകയെന്ന് ടാക്‌സ് കാല്‍കുലേറ്റര്‍ യുകെ വെബ്‌സൈറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്‍ഐസി വഴി 12 ബില്ല്യണ്‍ പൗണ്ട് നേടാനുള്ള നീക്കം റദ്ദാക്കുകയോ, മാറ്റിവെയ്ക്കുകയോ ചെയ്യണമെന്നാണ് പ്രധാനമന്ത്രിയും, ട്രഷറിയും സമ്മര്‍ദം നേരിടുന്നത്.

സോഷ്യല്‍ കെയര്‍ ഫണ്ടിംഗിലെ കുറവ് പരിഹരിക്കാന്‍ എന്‍ഐ വര്‍ദ്ധന നടത്തുന്നത് ജീവിതച്ചെലവ് ഉയരുന്ന ഘട്ടത്തിലാണ്. അതേസമയം 30,000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ വരുമാനമുള്ളവരാണ് ഇതിന്റെ തിരിച്ചടി ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുകയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

50,000 പൗണ്ട് വാര്‍ഷിക വരുമാനമുള്ളവര്‍ ഏപ്രിലിന് ശേഷം വര്‍ഷത്തില്‍ 5086 പൗണ്ട് എന്‍ഐസിയിലേക്ക് അടയ്‌ക്കേണ്ടി വരും. 505 പൗണ്ട് അധികമായി ചെലവ് വരുമ്പോള്‍ ഗ്രോസ് സാലറിയുടെ 10% നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനില്‍ ചെലവാകും.

എന്നാല്‍ 100,000 പൗണ്ട് ശമ്പളക്കാര്‍ ഉയര്‍ന്ന ബില്ലായ 7008 പൗണ്ട് അടയ്‌ക്കേണ്ടി വരും. എന്നാല്‍ പ്രീ-ടാക്‌സ് വരുമാനം അനുസരിച്ച് 7% നിരക്കിലാണ് നാഷണല്‍ ഇന്‍ഷുറന്‍സ് ബില്‍ നല്‍കേണ്ടി വരിക.
Other News in this category



4malayalees Recommends