കോവിഡ് രോഗികളുടെ എണ്ണവും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കുറയുന്നു ; ബ്രിട്ടനില്‍ ഒമിക്രോണ്‍ തരംഗം അവസാന ഘട്ടത്തിലേക്കെന്ന് സൂചന ; കോവിഡ് മരണങ്ങളും കുറയുന്നു

കോവിഡ് രോഗികളുടെ എണ്ണവും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കുറയുന്നു ; ബ്രിട്ടനില്‍ ഒമിക്രോണ്‍ തരംഗം അവസാന ഘട്ടത്തിലേക്കെന്ന് സൂചന ; കോവിഡ് മരണങ്ങളും കുറയുന്നു
കോവിഡ് വ്യാപനവും മരണ നിരക്കും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കുറയുന്നതായി കണക്ക്. ഇത് തരംഗം അവസാനിച്ച സൂചനയാണ് നല്‍കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയേക്കാള്‍ 7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 277 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞാഴ്ചയെ അപേക്ഷിച്ചുള്ളത്.

ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 12 ശതമാനം കുറവുണ്ട്. തുടര്‍ച്ചയായ 13ാം ദിവസമാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുള്ളത്.


ഒമിക്രോണ്‍ വ്യാപന ശേഷി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍ തരംഗത്തെ അപേക്ഷിച്ച് നിലവില്‍ ആശങ്കയുള്ള സാഹചര്യമില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ബൂസ്റ്റര്‍ ഡോസുകളും ഫലം കണ്ടു.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് 90 ശതമാനം വരെ തടയുന്ന ഫൈസറിന്റെ ആന്റി വൈറല്‍ ഗുളികകള്‍ അടുത്താഴ്ച മുതല്‍ വീടുകളില്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ബ്രാഡ്‌ഫോര്‍ഡ്, വോള്‍വെര്‍ഹാംപ്ടണ്‍, ലണ്ടന്‍ ബറോയ വാള്‍ഥാം ഫോറസ്റ്റ് എന്നിവയാണ് കോവിഡ് ഹോട്ട് സ്‌പോട്ട്. മൊത്തം ജനസംഖ്യയില്‍ ഏകദേശം എട്ടു ശതമാനത്തോളം ര്‍േ വൈറസ് ബാധിതരാണെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കില്‍ പറയുന്നത്. ദേശീയ തലത്തില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനം പേരാണ് രോഗബാധിതരായി ഉള്ളത്. സ്‌കോട്‌ലന്‍ഡിലും വെയില്‍സിലും കുറവാണ്. അതിനിടെ കുട്ടികള്‍ക്കിടയിലെ രോഗ വ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്.

Other News in this category



4malayalees Recommends