ചൈനീസ് സൈന്യം മകനെ ഷോക്കടിപ്പിച്ചു, മകന്‍ കടുത്ത മാനസിക പീഡനത്തിനാണ് ഇരയായി ; മിറാം തരോണിന്റെ പിതാവ്

ചൈനീസ് സൈന്യം മകനെ ഷോക്കടിപ്പിച്ചു, മകന്‍ കടുത്ത മാനസിക പീഡനത്തിനാണ് ഇരയായി ; മിറാം തരോണിന്റെ പിതാവ്
ചൈനീസ് കസ്റ്റഡിയില്‍ തന്റെ മകന്‍ കടുത്ത മാനസിക പീഡനത്തിനാണ് ഇരയായതെന്നും അവര്‍ ഷോക്കടിപ്പിച്ചെന്നും മിറാം തരോണിന്റെ പിതാവ് പറഞ്ഞു. 'അവന്‍ ഇപ്പോഴും മാനസികാഘാതത്തില്‍ നിന്ന് മോചിതനായിട്ടില്ല. അവനെ പിറകില്‍ നിന്ന് ചവിട്ടുകയും നേരിയ തോതില്‍ ഷോക്കടിപ്പിക്കുകയും ചെയ്തു. കൂടുതല്‍ സമയവും അവന്റെ കണ്ണുകള്‍ മറയ്ക്കുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമാണ് അവന്റെ കൈകള്‍ അഴിച്ചിരുന്നത്'പിതാവ് പറഞ്ഞു.

ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ട അരുണാചല്‍ സ്വദേശിയായ കൗമാരക്കാരന്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നു .തിങ്കളാഴ്ച വൈകീട്ടാണ് മിറാം തരോണിനെ ഇന്ത്യന്‍ സൈന്യം കുടുംബത്തിന് കൈമാറിയത്.

വീട്ടിലെത്തിയ ഇയാള്‍ക്ക് പ്രാദേശിക ഭരണകൂടവും പഞ്ചായത്ത് നേതാക്കന്‍മാരും ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. സുഹൃത്തിനൊപ്പം വേട്ടയാടാന്‍ പോയ ഇയാള്‍ ജനവരി 18 നാണ് നിയന്ത്രണരേഖക്ക് സമീപത്തുവെച്ച് ചൈനീസ് സൈന്യത്തിന്റെ പിടിയിലായത്.

രക്ഷപ്പെട്ട സുഹൃത്ത് ജോണി യായിങ് ആണ് ഇയാളെ ചൈന കസ്റ്റഡിയിലെടുത്ത വിവരം പുറത്തറിയിച്ചത്. ജനുവരി 27 നാണ് ചൈന ഇയാളെ ഇന്ത്യക്ക് കൈമാറിയത്. വഴിതെറ്റിയ ഇയാളെ തങ്ങള്‍ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് ചൈനയുടെ വാദം.



Other News in this category



4malayalees Recommends