പൊതുപരിപടിയില്‍ പ്രത്യക്ഷപ്പെട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങിന്റെ ഭാര്യ; അഞ്ച് മാസത്തിനിടെ ആദ്യം

പൊതുപരിപടിയില്‍ പ്രത്യക്ഷപ്പെട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങിന്റെ ഭാര്യ; അഞ്ച് മാസത്തിനിടെ ആദ്യം
ഏകദേശം അഞ്ച് മാസത്തിനിടെ ആദ്യമായി പൊതുപരിപടിയില്‍ പ്രത്യക്ഷപ്പെട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭാര്യ റി സോള്‍ ജു.

ചാന്ദ്ര പുതുവത്സര അവധി ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ മാന്‍സുഡേ ആര്‍ട്ട് തിയേറ്ററില്‍ നടന്ന കലാപ്രകടനത്തില്‍ കിമ്മും റിയും പങ്കെടുത്തതായി അറിയിച്ചു.

സെപ്തംബര്‍ 9 ന് രാജ്യം സ്ഥാപിതമായതിന്റെ വാര്‍ഷികത്തില്‍, തന്റെ ഭര്‍ത്താവിനൊപ്പം കുംസുസന്‍ കൊട്ടാരം സന്ദര്‍ശിച്ചപ്പോഴാണ് അവസാനമായി റിയെ പരസ്യമായി കണ്ടത്. കിമ്മിന്റെ പരേതനായ മുത്തച്ഛന്റെയും പിതാവിന്റെയും എംബാം ചെയ്ത മൃതദേഹങ്ങള്‍ ഈ കൊട്ടാരത്തില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്.

'സ്വാഗത സംഗീതത്തിന്റെ ഇടയില്‍ കിം തന്റെ ഭാര്യ റി സോള്‍ ജുവിനൊപ്പം തിയേറ്ററിന്റെ ഓഡിറ്റോറിയത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, സദസ്സ് ആര്‍പ്പുവിളികള്‍ ഉയര്‍ത്തി,' എന്ന് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കലാകാരന്മാര്‍ക്കൊപ്പം ഹസ്തദാനം ചെയ്യാനും ഫോട്ടോയെടുക്കാനും ദമ്പതികള്‍ വേദിയിലെത്തി എന്നും കെസിഎന്‍എ പറഞ്ഞു.

പിതാവ് കിം ജോങ് ഇലില്‍ നിന്നും വ്യത്യസ്തമായി തന്റെ ഭാര്യമാരോടൊപ്പം പൊതുസ്ഥലത്ത് അപൂര്‍വമായി മാത്രമേ കിം ജോങ് പ്രത്യക്ഷപെടാറുള്ളൂ. സാമൂഹിക, ബിസിനസ്, സൈനിക യാത്രകളില്‍ പോലും കിമ്മിനൊപ്പം റി പ്രത്യക്ഷപെടാത്തത് പലപ്പോഴും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.


Other News in this category



4malayalees Recommends