ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സമര്‍പ്പിത സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സമര്‍പ്പിത സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു
ബിര്‍മിംഗ് ഹാം .ആഗോള കത്തോലിക്ക സഭയില്‍ സമര്‍പ്പിതരായ സന്യസ്തര്‍ക്കായി മാറ്റി വച്ചിരിക്കുന്ന ഫെബ്രുവരി 2 ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത യില്‍ ശുശ്രൂഷ ചെയ്യുന്ന സന്യസ്തരുടെ സംഗമം സംഘടിപ്പിച്ചു. ഓണ്‍ ലൈനായി സംഘടിപ്പിച്ച് സന്യസ്തസംഗമത്തില്‍ 13 സന്യസ്ത സമൂഹങ്ങളില്‍ നിന്ന് 32 പേര്‍ പങ്കെടുത്തു. സന്യസ്ത കൂട്ടായ്മയുടെ നേതൃത്വം വഹിച്ചിരുന്ന റെവ. ഫാ. ബിനു കിഴുക്കയിളത്തോട്ടം CMF ഏവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് തിരുഹൃദയ സന്യാസിനി സമൂഹത്തിലെ ബഹു. സി. ആന്‍മരിയായും സി.റോസ്ലിറ്റും ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അനുഗ്രഹ പ്രഭാഷണവും പ്രോട്ടോ സിഞ്ചല്ലൂസ് ബഹു ആന്റണി ചുണ്ടെലിക്കാട്ടച്ചനും സന്യസ്ത കൂട്ടായമ സിഞ്ചല്ലൂസ് ഇന്‍ചാര്‍ജ് ബഹു ജിനോ അരിക്കാട്ട് MCBS ഉം CMC സഭാംഗം സി.അനൂപയും ആശംസ പ്രസംഗങ്ങള്‍ നടത്തി. സമര്‍പ്പണ ജീവിതത്തിന്റെ ഔന്നത്യമോതുന്ന മനോഹരമായ ഒരു ഗാനം സന്യസ്തര്‍ ഒന്നു ചേര്‍ന്നു പാടി ദൈവത്തെ സ്തുതിച്ചു. തുടര്‍ന്ന് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്തിരിക്കുന്ന സാര്‍വത്രിക കത്തോലിക്ക സിനഡിനൊരുക്കാമായി ബഹു ജോം കിഴക്കരക്കാട്ടിന്റെ നേതൃത്വത്തില്‍ സന്യസ്തര്‍ക്കു സഭയിലെ സ്ഥാനവും ഉത്തരവാദിത്വങ്ങളും ചര്‍ച്ച ചെയ്തു. 2022 മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സന്യസ്ത കൂട്ടായ്മയെ നയിക്കാന്‍ ബഹു ജോബിന്‍ കൊശക്കല്‍ VC, സി.റോജിറ്റ് CMC, സി.എല്‍ സിറ്റ DSHട എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കൂട്ടായ്മയെ നയിച്ച ബഹു ഫാ ബിനു കിഴുക്കയിളം ത്തോട്ടം CMF, സി.കുസുമം SH, സി ലിറ്റി SABS എന്നിവര്‍ക്കേവരും നന്ദി രേഖപ്പെടുത്തി. സന്യസ്ത കൂട്ടായ്മ നയിച്ച സി. കുസുമം SH സന്നിഹിതരായിരുന്ന അഭിവന്ദ്യ പിതാവിനും ബഹുമാനപ്പെട്ട രൂപത ജനറാളന്മാര്‍ക്കും എല്ലാവൈദികര്‍ക്കും സന്യാസിനി സഹോദരമാര്‍ക്കും നന്ദി അറിയിച്ചു. സമര്‍പ്പണ ജീവിതത്തിലേക്ക് തങ്ങളെ വിളിച്ച ദൈവത്തിന് നന്ദി പറഞ്ഞും പരസ്പരം സ്‌നേഹാദരങ്ങള്‍ പങ്കിടാനായതിലെ സന്തോഷം പ്രകടിപ്പിച്ചും കൂടുതല്‍ തീക്ഷ്ണതയോടെ ദൈവത്തിനും ദൈവജനത്തിനുമായി ശുശ്രൂഷ ചെയ്യാമെന്ന പ്രത്യാശയോടും പ്രാര്‍ത്ഥനയോടും കൂടെ അഭിവന്ദ്യ പിതാവിന്റെ ആശീര്‍വ്വാദത്തോടെ സന്യസ്ത കൂട്ടായ്മ അവസാനിച്ചു


Other News in this category



4malayalees Recommends