മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു; സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി വി.ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു; സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി വി.ഡി സതീശന്‍
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് അധപതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസാണ് പ്രതികള്‍ക്ക് പിന്തുണ നല്‍കിയത്.

സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ല എന്ന് പറയുന്ന തരത്തിലുള്ള ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണ്. മൂടിവെച്ച സത്യങ്ങള്‍ ഓരോന്നായി പുറത്തു വരികയാണെന്നും സതീശന്‍ പ്രതികരിച്ചു. സത്യം പുറത്ത് വരുമെന്നുള്ള ഭയം മൂലം മുഖ്യമന്ത്രിയുടെ ഓഫീസ് ശിവശങ്കറിനെ സംരക്ഷിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

പാവപ്പെട്ടവന് വീട് വെക്കാനായുള്ള ലൈഫ് മിഷനിലെ തുക കമ്മീഷനായിരുന്നു എല്ലാവരും ചേര്‍ന്ന് വീതിച്ചെടുക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അവസാനിപ്പിച്ചത് പോലും ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയാണ് ഇതിന് പിന്നില്‍ എന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends